പ്രധാനമന്ത്രിയുടെ ഓഫീസ്
ഔഷധ മേഖലയിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 APR 2026 1:11PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യയുടെ ഔഷധ മേഖല "ലോകത്തിന്റെ ഫാർമസി" എന്ന നിലയിൽ നിന്ന് നൂതനാശയങ്ങളുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ലേഖനം എടുത്തുപറയുന്നു. ഈ മേഖലയിലെ ആഗോള മത്സരത്തിൽ നേതൃസ്ഥാനത്തെത്താൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ നിലവിലെ ഗവൺമെന്റിന് കീഴിൽ വിപുലമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ, ബയോളജിക്സ്, ബയോസിമിലറുകൾ, അത്യാധുനിക ചികിത്സാരീതികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ നിന്ന് നൂതനാശയങ്ങളുടെ ഒരു കേന്ദ്രമായി ഇന്ത്യയുടെ ഔഷധ മേഖല മൂല്യശൃംഖലയിൽ മുന്നേറുകയാണ്. നിലവിലെ ഗവൺമെന്റിന് കീഴിൽ വിപുലമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ, ബയോളജിക്സ്, ബയോസിമിലറുകൾ, അത്യാധുനിക ചികിത്സാരീതികൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
ഈ മേഖലയിലെ ആഗോള മത്സരത്തിൽ മുന്നിലെത്താൻ ഇന്ത്യ എങ്ങനെ തയ്യാറെടുക്കുന്നുവെന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ജെ.പി.നദ്ദ നടത്തിയ അവലോകനം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്!”
https://www.thehindubusinessline.com/opinion/india-moving-up-the-pharma-value-chain/article70858640.ece”
***
NK
( റിലീസ് ഐ.ഡി: 2252454)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada