പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ ബോട്ടപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി
प्रविष्टि तिथि:
10 APR 2026 6:00PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.
ഈ നിർഭാഗ്യകരമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി ശ്രീ മോദി പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം നൽകിവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഗാധമായ വേദനയുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സഹായിക്കുന്നുണ്ട്."
***
-SK-
(रिलीज़ आईडी: 2251404)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada