പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ആരോഗ്യ-ക്ഷേമ സംവിധാനത്തിൽ ഹോമിയോപ്പതിയുടെ അവിഭാജ്യ പങ്ക് എടുത്തുകാട്ടുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 APR 2026 1:06PM by PIB Thiruvananthpuram
ഇന്ത്യയുടെ ബഹുസ്വര ആരോഗ്യ-ക്ഷേമ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ഹോമിയോപ്പതി എങ്ങനെ പരിണമിച്ചുവെന്ന് വിശദീകരിക്കുന്ന കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
എക്‌സിൽ പ്രധാനമന്ത്രി എഴുതി:
"ഈ ലേഖനത്തിൽ, ഇന്ത്യയുടെ വൈവിധ്യമാർന്ന ആരോഗ്യ-ക്ഷേമ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ഹോമിയോപ്പതി എങ്ങനെ പരിണമിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി @mpprataprao വിശദീകരിക്കുന്നു, ഇത് സമഗ്രവും രോഗി കേന്ദ്രീകൃതവുമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നു.
ആഴത്തിലുള്ള സാമൂഹ്യ ബന്ധവും സുസ്ഥിര സമീപനവുമുള്ള ഹോമിയോപ്പതി, വികസിത് ഭാരതിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പാത വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു."
***
NK
( റിലീസ് ഐ.ഡി: 2250739)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Gujarati
,
Telugu
,
Kannada