തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026-ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും
അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ പങ്കാളിത്തം സർവകാല റെക്കോഡില്‍
പോസ്റ്റഡ് ഓണ്‍:
09 APR 2026 8:58PM by PIB Thiruvananthpuram
-
അസം, കേരളം, പുതുച്ചേരി നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റെയും കർണാടക, നാഗാലാൻഡ്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റെയും വോട്ടെടുപ്പ് ഇന്ന് രാവിലെ 7:00-ന് ആരംഭിച്ചു. ചുരുക്കം ചില സംഭവങ്ങളൊഴികെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
-
അസമിലും പുതുച്ചേരിയിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയത്. അസമിൽ 85.38 ശതമാനവും പുതുച്ചേരിയിൽ 89.83 ശതമാനവും പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിനുമുന്‍പ് അസമിലെ ഏറ്റവും ഉയർന്ന വോട്ടിങ് 84.67 ശതമാനവും (2016 നിയമസഭാ തിരഞ്ഞെടുപ്പ്) പുതുച്ചേരിയിലേത് 86.19 ശതമാനവും (2011 നിയമസഭാ തിരഞ്ഞെടുപ്പ്) ആയിരുന്നു.
-
വോട്ടുനിലയുടെ ശതമാനം സംബന്ധിച്ച വിശദാംശങ്ങൾ താഴെ:
|
സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം
|
വോട്ടിങ് ശതമാനം (%)
|
|
പുരുഷന്മാര്‍
|
സ്ത്രീകള്‍
|
ട്രാന്‍സ്ജെന്‍ഡര്‍
|
ആകെ
|
|
നിയമസഭ പൊതു തിരഞ്ഞെടുപ്പ്
|
|
അസം
|
84.80
|
85.96
|
36.84
|
85.38
|
|
കേരളം
|
75.01
|
80.86
|
57.04
|
78.03
|
|
പുതുച്ചേരി
|
88.09
|
91.33
|
91.81
|
89.83
|
|
നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്
|
|
കർണാടക
1. ബാഗൽകോട്ട്-24
|
68.69
|
68.68
|
0.07
|
68.70
|
|
2.ദാവൺഗരെ സൗത്ത്-107
|
68.55
|
68.55
|
0.08
|
68.55
|
|
നാഗാലാൻഡ്
1. കോറിഡാങ്-28
|
79.34
|
85.14
|
-
|
82.21
|
|
ത്രിപുര
1. ധർമനഗർ-56
|
79.80
|
80.26
|
-
|
80.04
|
*ഇസിഐ നെറ്റിൽ പ്രിസൈഡിംഗ് ഓഫീസർമാർ നേരിട്ട് അപ്‌ലോഡ് ചെയ്ത വിവരങ്ങൾ പ്രകാരം 3,469 പോളിങ് സ്റ്റേഷനുകളില്‍നിന്ന് ഇനിയും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുണ്ട്.
+ ഈ വിവരങ്ങൾ പ്രാഥമികമാണ്; സർവീസ് വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റുകളുടെയും കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്കുകൾ ഇസിഐ ഇൻഡക്സ് കാർഡ് വഴി പിന്നീട് പങ്കുവെക്കുന്നതാണ്.
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവർ തത്സമയ വെബ്കാസ്റ്റിങിലൂടെ വോട്ടെടുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു. ആദ്യമായാണ് അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും (100%) തത്സമയ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയത്.
-
അസം, കേരളം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 296 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇവിടെ ആകെ 5.31 കോടിയിലധികം വോട്ടർമാരുണ്ട്. ഇതിനൊപ്പം കർണാടക, നാഗാലാൻഡ്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടന്നു.
-
അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടിയുടെ ഭാഗമായി 22 രാജ്യങ്ങളിലെ 38 പ്രതിനിധികൾ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചു.
-
2.5 ലക്ഷത്തിലധികം വോട്ടെടുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ അതത് പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചേർന്നു. 1,899 സ്ഥാനാർത്ഥികൾ നിയോഗിച്ച 1.8 ലക്ഷത്തിലധികം പോളിങ് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 7 മണിക്ക് മുൻപ് മോക്ക് പോളിങ് പൂർത്തിയാക്കി. 63,084 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഒരേസമയം സമാധാനപരമായി വോട്ടെടുപ്പ് ആരംഭിച്ചു.
-
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ നിർദേശമനുസരിച്ച് പോളിങ് സ്റ്റേഷനുകളില്‍ നിന്ന് മടങ്ങുന്നതിന് മുൻപായി വോട്ടെടുപ്പ് അവസാനിച്ചയുടൻ പ്രിസൈഡിംഗ് ഓഫീസർമാർ വോട്ടുനില വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തു. ഇതുവഴി ഏകദേശ പോളിങ് ശതമാനം ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി.
-
ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ എളുപ്പം തിരിച്ചറിയാനാവുന്ന കളർ ചിത്രങ്ങള്‍, മൊബൈൽ സൂക്ഷിപ്പ് സൗകര്യം, വായന സുഗമമാക്കുന്ന രീതിയിൽ പുതുതായി രൂപകല്പന ചെയ്ത വോട്ടർ വിവര സ്ലിപ്പുകള്‍, ഒരു പോളിങ് സ്റ്റേഷനില്‍ വോട്ടർമാരുടെ എണ്ണം പരമാവധി 1,200 ആയി നിജപ്പെടുത്തൽ എന്നിങ്ങനെ വോട്ടർ സൗഹൃദപരമായ നിരവധി പുതിയ നടപടികൾ ഈ തിരഞ്ഞെടുപ്പിൽ ഉറപ്പാക്കി.
-
ഭിന്നശേഷിക്കാരായ വോട്ടർമാരെ സഹായിക്കുന്നതിന് പോളിങ് സ്റ്റേഷനുകളില്‍ വീൽചെയറുകളും സന്നദ്ധപ്രവർത്തകരുടെ സേവനവും ലഭ്യമാക്കിയിരുന്നു. കൂടാതെ ഇവർക്ക് പോളിങ് സ്റ്റേഷനുകളിലെത്താന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തി.
-
ജില്ലാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും ഏകദേശ വോട്ടുനില വിവരങ്ങൾ ഇസിഐ നെറ്റ് ആപ്പിൽ ലഭ്യമാണ്.
*****
( റിലീസ് ഐ.ഡി: 2250633)
സന്ദര്‍ശക കൗണ്ടര്‍ : 127