വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

യോജന, കുരുക്ഷേത്ര, എംപ്ലോയ്‌മെൻ്റ് ന്യൂസ് എന്നിവ ഇപ്പോൾ വേവ്സ് OTT-യിൽ സൗജന്യമായി ലഭ്യമാണ്

പോസ്റ്റഡ് ഓണ്‍: 09 APR 2026 4:31PM by PIB Thiruvananthpuram
ഡിജിറ്റൽ വൈജ്ഞാനിക  മേഖലയിലേക്കുള്ള പ്രവേശനത്തിലെ ഒരു പ്രധാന മുന്നേറ്റമായി, കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ  പ്രധാന ജേണലുകളായ യോജന, കുരുക്ഷേത്ര, ആജ്കൽ, ബാൽ ഭാരതി എന്നിവയ്‌ക്കൊപ്പം തൊഴിൽ വാർത്ത(എംപ്ലോയ്‌മെൻ്റ്   ന്യൂസ് )ആഴ്ച പതിപ്പും പ്രസാർ ഭാരതിയുടെ വേവ്സ് OTT പ്ലാറ്റ്‌ഫോമിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സമ്പന്നമായ ഈ വൈജ്ഞാനിക ശേഖരം രാജ്യത്തുടനീളമുള്ള വായനക്കാർക്ക് നേരിട്ട് എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു 
 
 
രാജ്യത്തുടനീളമുള്ള വായനക്കാർക്ക് വിശ്വസനീയവും വിജ്ഞാനപ്രദവും സാംസ്കാരികമായി സമ്പന്നവുമായ ഉള്ളടക്കത്തിലേക്കുള്ള ലഭ്യത ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ  ലക്ഷ്യം. സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ, ഗ്രാമവികസനം, സാഹിത്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിന് ഈ പ്രതിമാസ ജേണലുകൾ സഹായകരമാണെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തൊഴിൽ അവസരങ്ങൾ, റിക്രൂട്ട്‌മെൻ്റ്   അറിയിപ്പുകൾ, കരിയർ മാർഗ്ഗനിർദ്ദേശം, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചുള്ള വിശ്വസനീയവും സമയബന്ധിതവുമായ വിവരങ്ങൾ നൽകുന്നതിലൂടെ എംപ്ലോയ്‌മെൻ്റ്   ന്യൂസ് തൊഴിലന്വേഷകർക്ക് ഒരു പ്രധാന ഉറവിടമായി പ്രവർത്തിക്കുന്നു.
 
ജേണലുകൾക്ക് പുറമേ, വേവ്സ് പ്ലാറ്റ്‌ഫോമിൽ വിവിധ വിഭാഗങ്ങളിലുള്ള ഇ-ബുക്കുകളുടെ സമഗ്രമായ ഒരു ശേഖരവും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭരണം, സമ്പദ്‌വ്യവസ്ഥ, വികസന സംരംഭങ്ങൾ എന്നിവയുടെ ആധികാരികവും വിശദവുമായ ആഖ്യാനത്തിന് പ്രശസ്തമായ പ്രധാന പ്രസിദ്ധീകരണമായ ഭാരത് ഇയർ ബുക്ക് ഇതിൽ ഉൾപ്പെടുന്നു. നിലവിൽ, വായനക്കാർക്ക് ആകെ 227 ഇ-ബുക്കുകൾ സൗജന്യമായി ലഭ്യമാണ്.
 
ഡിജിറ്റൽ വൈജ്ഞാനിക വാഗ്ദാനങ്ങൾ കൂടുതൽ വർദ്ധിപ്പിച്ചുകൊണ്ട് , ഏപ്രിൽ അവസാനത്തോടെ വേവ്സ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 300 ൽ അധികം ഇ-ബുക്കുകൾ ലഭ്യമാക്കാൻ പബ്ലിക്കേഷൻസ് ഡിവിഷൻ പദ്ധതിയിടുന്നു. ഈ പ്രസിദ്ധീകരണങ്ങൾ നാമമാത്രമായ വിലയ്ക്ക് ലഭ്യമാക്കും. വിജ്ഞാന വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ  ദൗത്യം നിറവേറ്റുന്നതിനൊപ്പം  താങ്ങാനാവുന്ന വിലയ്ക്ക് പുസ്തകങ്ങളും ഇതിലൂടെ ഉറപ്പാക്കുന്നു.
 
വായനക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന്, പബ്ലിക്കേഷൻസ് ഡിവിഷൻ പ്രസിദ്ധീകരിക്കുന്ന അച്ചടിച്ച പുസ്തകങ്ങളും വേവ്സ് പ്ലാറ്റ്‌ഫോം വഴി വാങ്ങാം. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വായനക്കാർക്ക് അച്ചടി പകർപ്പുകളുടെ സുഗമമായ ലഭ്യത ഉറപ്പാക്കിക്കൊണ്ട്, ONDC (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) ചട്ടക്കൂടിന് കീഴിൽ സി എസ് സി ഗ്രാമീൺ ഇ-സ്റ്റോർ വഴി ഈ സൗകര്യം പ്രവർത്തനക്ഷമമാക്കുന്നു. നിലവിൽ ആകെ 524 അച്ചടിച്ച പുസ്തകങ്ങൾ വാങ്ങാൻ ലഭ്യമാണ്.
 
 വായനക്കാർക്കിടയിൽ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും വായനക്കാരുടെ മുൻഗണനകൾ നിറവേറ്റുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പബ്ലിക്കേഷൻസ് ഡിവിഷൻ്റെ  പ്രതിജ്ഞാബദ്ധതയെ ഈ സംരംഭം എടുത്തു കാണിക്കുന്നു . താങ്ങാനാവുന്ന വിലയ്ക്ക് ഡിജിറ്റൽ ഉള്ളടക്കവും അച്ചടിച്ച പുസ്തകങ്ങളുടെ ലഭ്യതയും സംയോജിപ്പിച്ചുകൊണ്ട്, സമഗ്രവും ഉൾക്കൊള്ളുന്നതുമായ ഒരു വായനാ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഡിവിഷൻ ലക്ഷ്യമിടുന്നു.
 
വേവ്സ് OTT പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ലഭ്യമായ  ജേണലുകളുടെയും ഇ-ബുക്കുകളുടെയും വിപുലമായ ശേഖരം വീക്ഷിക്കാനും ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
 
*****

( റിലീസ് ഐ.ഡി: 2250590) സന്ദര്‍ശക കൗണ്ടര്‍ : 18