പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

11-ാം വാർഷികത്തിൽ പിഎം മുദ്രാ യോജനയുടെ വിജയത്തെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി


ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാനുള്ള ആത്മവിശ്വാസവും അത് നിറവേറ്റാനുള്ള മാർഗങ്ങളും നൽകിക്കൊണ്ട് പിഎം മുദ്രാ യോജന അവരെ എങ്ങനെ ശാക്തീകരിച്ചുവെന്നതിന്റെ നേർക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 08 APR 2026 1:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി മുദ്രാ യോജനയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പരാമർശിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാനുള്ള ആത്മവിശ്വാസവും അത് നിറവേറ്റാനുള്ള മാർഗങ്ങളും നൽകിക്കൊണ്ട് ഈ പദ്ധതി അവരെ എങ്ങനെ ശാക്തീകരിച്ചുവെന്നതിന്റെ നേർക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു.

തടസ്സങ്ങൾ നീക്കിയും നമ്മുടെ ജനങ്ങളുടെ ആഗ്രഹങ്ങളിൽ വിശ്വാസമർപ്പിച്ചും ഈ സംരംഭം ഇന്ത്യയിലുടനീളമുള്ള സംരംഭകത്വ മനോഭാവത്തെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. അവസരങ്ങൾ ലഭ്യമാകുന്നതും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ ഒരു സാമ്പത്തിക മനോഭാവത്തെയാണ് പിഎം മുദ്രാ യോജന പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. പദ്ധതിയുടെ പരിവർത്തനാത്മക ശേഷിയെ കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഓരോ സ്വപ്നത്തിനും വളരാനുള്ള പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഇത് യുവശക്തിയെയും നാരീശക്തിയെയും എങ്ങനെ ക്രിയാത്മകമായി സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

എക്സിൽ തുടർച്ചയായി പങ്കുവെച്ച പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാനുള്ള ആത്മവിശ്വാസവും അത് നിറവേറ്റാനുള്ള മാർഗങ്ങളും നൽകിക്കൊണ്ട് പിഎം മുദ്രാ യോജന വായ്പാ ലഭ്യതയെ പുനർനിർവചിച്ചു."

"തടസ്സങ്ങൾ നീക്കിയും നമ്മുടെ ജനങ്ങളുടെ ആഗ്രഹങ്ങളിൽ വിശ്വാസമർപ്പിച്ചും ഇന്ത്യയിലുടനീളമുള്ള സംരംഭകത്വ മനോഭാവത്തെ ഇത് ശക്തിപ്പെടുത്തി."

"#11YearsOfMUDRA"

"മുദ്രാ യോജനയുടെ പരിവർത്തനാത്മക ശേഷിയുടെയും അത് നമ്മുടെ യുവശക്തിയെയും നാരീശക്തിയെയും എങ്ങനെ ക്രിയാത്മകമായി സ്വാധീനിച്ചുവെന്നതിന്റെയും ഒരു നേർക്കാഴ്ച."

"#11YearsOfMUDRA"

"അവസരങ്ങൾ ലഭ്യമാകുന്നതും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതും ഓരോ സ്വപ്നത്തിനും വളരാൻ പിന്തുണ നൽകുന്നതുമായ ഒരു സാമ്പത്തിക മനോഭാവത്തെയാണ് പിഎം മുദ്രാ യോജന പ്രതിഫലിപ്പിക്കുന്നത്."

"#11YearsOfMUDRA"

 

 

***

NK


( റിലീസ് ഐ.ഡി: 2249988) സന്ദര്‍ശക കൗണ്ടര്‍ : 17