പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി


പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

പോസ്റ്റഡ് ഓണ്‍: 26 MAR 2026 11:19AM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീവ്രമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം  നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുന്നതാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു:

“ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയിലുണ്ടായ അപകടം അങ്ങേയറ്റം ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും: പ്രധാനമന്ത്രി”

 

 

***

SK


( റിലീസ് ഐ.ഡി: 2248319) സന്ദര്‍ശക കൗണ്ടര്‍ : 29