പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ്

ആഗോള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന തടസ്സങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു

കപ്പൽ ഗതാഗത പാതകൾ തടസ്സമില്ലാത്തതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു

ഉഭയകക്ഷി ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു

പൊതു വെല്ലുവിളികളെ നേരിടുന്നതിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു

പോസ്റ്റഡ് ഓണ്‍: 24 MAR 2026 9:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ടെലിഫോണിൽ ബന്ധപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. 

ആഗോള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന തടസ്സങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

ലോകത്തിന്റെ മുഴുവൻ താല്പര്യം മുൻനിർത്തി കപ്പൽ ഗതാഗത പാതകൾ തടസ്സമില്ലാത്തതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു.

ഇന്ത്യ-ശ്രീലങ്ക ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു.

ഇന്ത്യയുടെ 'അയൽപക്കത്തിന് മുൻഗണന' നയത്തിനും 'മഹാസാഗർ' കാഴ്ചപ്പാടിനും അനുസൃതമായി പൊതു വെല്ലുവിളികളെ നേരിടുന്നതിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

തുടർന്നും സമ്പർക്കം പുലർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.

*** 

SK


( റിലീസ് ഐ.ഡി: 2245827) സന്ദര്‍ശക കൗണ്ടര്‍ : 8