പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ മുൻഗണനകൾക്ക് അനുസൃതമായ ഇന്ത്യയുടെ AI സമീപനത്തെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 23 MAR 2026 1:16PM by PIB Thiruvananthpuram

പുതിയ AI അധിഷ്ഠിത സാങ്കേതിക യുഗത്തിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന നൂതനാശയ ​ഗാഥയെ ഉയർത്തിക്കാട്ടുന്ന, കേന്ദ്ര വിദ്യാഭ്യാസ-നൈപുണ്യ വികസന മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

നിർമ്മിത ബുദ്ധിയോടുള്ള ഇന്ത്യയുടെ സമീപനം ദേശീയ മുൻഗണനകളോട് അനുസൃതമാകുമ്പോൾ തന്നെ ആഗോള പങ്കാളിത്തവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലേഖനം ഊന്നിപ്പറയുന്നു. ഇന്ത്യയുടെ AI തന്ത്രം വ്യക്തമാണെന്നും അത് മാനവകേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പര പൂരകവും പരമാധികാര ശേഷിയുടെ അടിത്തറയിൽ നിർമ്മിക്കപ്പെട്ടതുമാണെന്നും ലേഖനം അടിവരയിടുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"പുതിയ AI അധിഷ്ഠിത സാങ്കേതിക യുഗത്തിൽ ഇന്ത്യയുടെ നൂതനാശയ ​ഗാഥ ആഗോള പങ്കാളിത്തവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ @dpradhanbjp എഴുതുന്നു.

ദേശീയ മുൻഗണനകളോട് ചേർന്നുനിൽക്കുന്ന ഇന്ത്യയുടെ AI സമീപനം വ്യക്തമാണെന്നും അത് മാനവ കേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പര പൂരകവും, പരമാധികാര ശേഷിയുള്ളതുമാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നു."

 

***

SK

( റിലീസ് ഐ.ഡി: 2245773) സന്ദര്‍ശക കൗണ്ടര്‍ : 13