ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സാവിത്രി ബായ് ഫൂലെയുടെ ചരമവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 10 MAR 2026 11:26AM by PIB Thiruvananthpuram
സാവിത്രി ബായ് ഫൂലെയുടെ ചരമവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു. “സമൂഹത്തിൽ ഒട്ടേറെ സാമൂഹിക തിന്മകൾ നിലനിന്നിരുന്ന കാലത്താണ് വനിതകളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനത്തിന് സാവിത്രി ബായ് ഫൂലെ തുടക്കം കുറിച്ചത്. അവർ പെൺകുട്ടികൾക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുകയും  ജനങ്ങൾക്കിടയിൽ സമത്വമെന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തു. സാവിത്രി ബായ് ഫൂലെ ജിയുടെ ചരമവാർഷികത്തിൽ ഞാൻ അവർക്ക്  ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു”,  സമൂഹ മാധ്യമമായ എക്സിൽ ശ്രീ അമിത് ഷാ കുറിച്ചു.

SKY

 
****

( റിലീസ് ഐ.ഡി: 2237392) സന്ദര്‍ശക കൗണ്ടര്‍ : 4