പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ രാജാവുമായി സംസാരിച്ചു

प्रविष्टि तिथि: 02 MAR 2026 9:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ രാജാവുമായി സംസാരിച്ചു.

മേഖലയിലെ സ്ഥിതിഗതികൾ മാറിമറിയുന്ന അവസ്ഥയിൽ പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ജോർദാനിലെ ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള പിന്തുണ അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ഈ ദുഷ്‌കരമായ സമയത്ത് ജോർദാനിലെ ഇന്ത്യൻ സമൂഹത്തെ പരിചരിച്ചതിന് പ്രധാനമന്ത്രി മഹത്വത്തിന് നന്ദി പറഞ്ഞു.

എക്‌സിൽ പങ്കുവെച്ച പ്രധാനമന്ത്രി;

"ജോർദാൻ രാജാവായ ഹിസ് മജസ്റ്റി കിംഗ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചു. മേഖലയിലെ സ്ഥിതിഗത്തിൽ മാറിമറിയുന്ന  സാഹചര്യത്തെക്കുറിച്ച് ഞങ്ങളുടെ അഗാധമായ ഉത്കണ്ഠ അറിയിച്ചു. ജോർദാനിലെ സമാധാനത്തിനും സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഞങ്ങൾ പിന്തുണ വീണ്ടും ഉറപ്പിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ജോർദാനിലെ ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു."

***

NK


(रिलीज़ आईडी: 2234928) आगंतुक पटल : 55
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada