വിദ്യാഭ്യാസ മന്ത്രാലയം
യുവസംഗമം (ആറാം ഘട്ടം) ഓൺലൈൻ രജിസ്ട്രേഷൻ 2026 മാർച്ച് 2 മുതല്‍
പോസ്റ്റഡ് ഓണ്‍:
02 MAR 2026 5:35PM by PIB Thiruvananthpuram
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സംരംഭത്തിന് കീഴിലെ യുവസംഗമം ആറാം ഘട്ടത്തിൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് പുറത്തിറക്കി.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനങ്ങള്‍ക്കിടയിലെ വൈകാരിക ബന്ധം ശക്തിപ്പെടുത്താനും പരസ്പര ധാരണ വളർത്താനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന യുവജന കൈമാറ്റ പരിപാടിയാണ് "യുവസംഗമം". നിശ്ചിത സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ തമ്മിലെ പഠനയാത്രകളിലൂടെ 'നാനാത്വത്തില്‍ ഏകത്വം' എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് പദ്ധതി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, എൻഎസ്എസ്/എൻവൈകെഎസ് വോളൻ്റിയർമാർ, യുവ പ്രൊഫഷണലുകൾ എന്നിവരടക്കം 18 മുതല്‍ 30 വരെ പ്രായക്കാരായ താൽപര്യമുള്ള യുവജനങ്ങള്‍ക്ക് https://ebsb.aicte-india.org, https://ekbharat.gov.in എന്നീ ഔദ്യോഗിക പോർട്ടലുകളിലൂടെ അപേക്ഷിക്കാം.
യുവസംഗമത്തിൻ്റെ കഴിഞ്ഞ ഘട്ടത്തിന് (അഞ്ചാംഘട്ടം) 46,000-ത്തിലേറെ രജിസ്ട്രേഷനുകളോടെ വലിയ പങ്കാളിത്തമാണ് രാജ്യത്തുടനീളം ലഭിച്ചത്. പദ്ധതി ആരംഭിച്ചത് മുതൽ (2022-ലെ പരീക്ഷണഘട്ടം ഉൾപ്പെടെ) രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആതിഥേയത്വത്തിൽ 6,000-ത്തിലധികം യുവജനങ്ങളും കോർഡിനേറ്റർമാരും ഇത്തരം സന്ദർശനങ്ങളുടെ ഭാഗമായി. അനുഭവവേദ്യമായ പഠനത്തോടും ദേശീയോദ്ഗ്രഥനത്തോടും യുവജനങ്ങളുടെ വളര്‍ന്നുവരുന്ന താല്പര്യമാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
യുവസംഗമം ആറാം ഘട്ടത്തിൽ രാജ്യത്തെ 22 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നോഡൽ സ്ഥാപനങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത പങ്കാളിത്ത സംസ്ഥാനങ്ങളിലേക്ക് അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന (യാത്രാദിവസങ്ങൾ ഒഴികെ) വിദ്യാഭ്യാസ-സാംസ്കാരിക സന്ദര്‍ശന യാത്രകള്‍ക്ക് അവസരം ലഭിക്കും.
പര്യടൻ അഥവാ പഠനയാത്ര, പരമ്പര അഥവാ പാരമ്പര്യവും സംസ്കാരവും, പ്രഗതി അഥവാ വികസനവും ഭരണനിർവഹണവും, പരസ്പർ സമ്പർക്ക് അഥവാ ജനങ്ങൾ തമ്മിലെ ബന്ധം, പ്രോദ്യോഗികി അഥവാ സാങ്കേതികവിദ്യയും നൂതനാശയങ്ങളും എന്നിങ്ങനെ അഞ്ച് പ്രധാന ആശയങ്ങളിലൂന്നിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പ്രധാന സ്തംഭങ്ങളിലൂടെ സാംസ്കാരിക പൈതൃകം, വികസന പ്രവർത്തനങ്ങൾ, സാങ്കേതിക പുരോഗതി, പ്രാദേശിക സമൂഹങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് അറിവ് നേടാൻ യുവജനങ്ങള്‍ക്ക് സാധിക്കും. ഇത് 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, സംസ്ഥാന സർക്കാരുകൾ, നോഡൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ‘സമഗ്ര സര്‍ക്കാര്‍’ സമീപനത്തിലൂന്നിയാണ് യുവസംഗമത്തിൻ്റെ നിര്‍വഹണം.
യുവസംഗമം ആറാം ഘട്ടത്തിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും
|
ക്രമ നമ്പർ
|
സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം (അയക്കുന്നവർ)
|
സ്ഥാപനത്തിൻ്റെ പേര്
|
പങ്കാളിത്ത സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം (സ്വീകരിക്കുന്നവർ)
|
പങ്കാളിത്ത സ്ഥാപനത്തിൻ്റെ പേര്
|
|
1
|
ആന്ധ്രാപ്രദേശ്
|
IIT തിരുപ്പതി
|
മഹാരാഷ്ട്ര
|
IISER പൂനെ
|
|
2
|
ഡൽഹി
|
IIT ഡൽഹി
|
ഛത്തീസ്ഗഡ്
|
IIT ഭിലായ്
|
|
3
|
കർണാടക
|
IIIT ധാർവാഡ്
|
രാജസ്ഥാൻ
|
MNIT ജയ്പൂർ
|
|
4
|
പഞ്ചാബ്
|
IIT റോപ്പർ
|
ബീഹാർ
|
IIT പട്ന
|
|
5
|
ജമ്മു കശ്മീർ, ലഡാക്ക്
|
IIM ജമ്മു
|
കേരളം, ലക്ഷദ്വീപ്
|
IIM കോഴിക്കോട്
|
|
6
|
മേഘാലയ
|
IIM ഷില്ലോങ്
|
തെലങ്കാന
|
NIT വാറങ്കൽ
|
|
7
|
മധ്യപ്രദേശ്
|
IIT ഇൻഡോർ
|
ജാർഖണ്ഡ്
|
IIT ധൻബാദ്
|
|
8
|
ഹിമാചൽ പ്രദേശ്
|
ഹിമാചൽ പ്രദേശ് കേന്ദ്ര സര്‍വകലാശാല
|
പുതുച്ചേരി
|
NIT പുതുച്ചേരി
|
|
9
|
അരുണാചൽ പ്രദേശ്
|
NERIST
|
ഉത്തർപ്രദേശ്
|
IIM ലഖ്നൗ
|
|
10
|
ഹരിയാന
|
NIT കുരുക്ഷേത്ര
|
ത്രിപുര
|
NIT അഗർത്തല
|
|
11
|
ഗുജറാത്ത്, ദാദ്ര - നഗർ ഹവേലി, ദാമൻ - ദിയു
|
IIM അഹമ്മദാബാദ്
|
ഒഡീഷ
|
NIT റൂർക്കേല
|
****
( റിലീസ് ഐ.ഡി: 2234791)
സന്ദര്‍ശക കൗണ്ടര്‍ : 8