പ്രധാനമന്ത്രിയുടെ ഓഫീസ്
ആദ്യ രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കശ്മീർ ടീമിന്റെ വിജയത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
28 FEB 2026 7:03PM by PIB Thiruvananthpuram
ആദ്യമായി രഞ്ജി ട്രോഫി നേടിയ ജമ്മു കശ്മീർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ഈ ചരിത്ര വിജയം ടീമിന്റെ ശ്രദ്ധേയമായ മനക്കരുത്ത്, അച്ചടക്കം, അഭിനിവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ജനതയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിജയം മേഖലയിലെ വളർന്നുവരുന്ന കായികാഭിനിവേശത്തെയും പ്രതിഭയെയും അടിവരയിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നേട്ടം നിരവധി യുവ അത്‌ലറ്റുകൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കളിക്കാനും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
"ആദ്യ രഞ്ജി ട്രോഫി വിജത്തിന് ജമ്മു കശ്മീർ ടീമിന് അഭിനന്ദനങ്ങൾ! ഈ ചരിത്ര വിജയം ടീമിന്റെ ശ്രദ്ധേയമായ മനക്കരുത്ത്, അച്ചടക്കം, അഭിനിവേശം എന്നിവ പ്രതിഫലിപ്പിക്കുന്നു. ജമ്മു കശ്മീർ ജനതയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണ്, അവിടെ വളർന്നുവരുന്ന കായികാഭിനിവേശത്തെയും പ്രതിഭയെയും ഇത് എടുത്തുകാണിക്കുന്നു. ഈ നേട്ടം നിരവധി യുവ അത്‌ലറ്റുകൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കളിക്കാനും പ്രചോദനം നൽകട്ടെ."
Congratulations to the Jammu and Kashmir team for their first ever Ranji Trophy win! This historic triumph reflects remarkable grit, discipline and passion of the team. It is a proud moment for the people of Jammu and Kashmir and it highlights the growing sporting passion and… pic.twitter.com/3fJO89Z5F8
— Narendra Modi (@narendramodi) February 28, 2026
***
( റിലീസ് ഐ.ഡി: 2234039)
സന്ദര്‍ശക കൗണ്ടര്‍ : 5