പ്രധാനമന്ത്രിയുടെ ഓഫീസ്
ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം വിഭാഗത്തിൽ 'ബാഫ്റ്റ' പുരസ്കാരം നേടിയ 'ബൂംഗ്' (Boong) എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു; ഇത് മണിപ്പൂരിനും രാജ്യത്തിനും അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
23 FEB 2026 5:10PM by PIB Thiruvananthpuram
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (BAFTA) നൽകുന്ന ഈ വർഷത്തെ EE BAFTA ഫിലിം അവാർഡിൽ, 'ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം' വിഭാഗത്തിൽ 'ബൂംഗ്' (Boong) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
അംഗീകാര ലബ്‌ധിയിൽ, 'ബൂംഗ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്തിന്, പ്രത്യേകിച്ച് മണിപ്പൂരിന് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മുടെ രാജ്യത്തുള്ള അസാമാന്യമായ സർഗ്ഗാത്മക പ്രതിഭ വിളിച്ചോതുന്നതാണ് ഈ പുരസ്കാരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബാഫ്റ്റയുടെ (BAFTA) 'എക്സ്' ലെ, പ്രഖ്യാപനം സംബന്ധിച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ മോദി കുറിച്ചു :
"ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും വലിയ സന്തോഷത്തിന്റെ നിമിഷമാണ്, പ്രത്യേകിച്ച് മണിപ്പൂരിന്. നമ്മുടെ രാജ്യത്തെ അസാമാന്യമായ സർഗ്ഗാത്മക പ്രതിഭയെക്കൂടി ഇത് എടുത്തുകാണിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2232521)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada