സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
2026-27 സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
പോസ്റ്റഡ് ഓണ്‍:
24 FEB 2026 3:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, 2026-27 വിപണന സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് അംഗീകാരം നൽകി.
2026-27 സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ (TD-3 ഗ്രേഡ്) താങ്ങുവില ക്വിന്റലിന് 5,925/- രൂപയായി നിശ്ചയിച്ചു. ഇത് ദേശീയ ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ 61.8 ശതമാനം ആദായം ഉറപ്പാക്കും. 2026-27 വിപണന സീസണിലേക്ക് പ്രഖ്യാപിച്ച അസംസ്‌കൃത ചണത്തിന്റെ താങ്ങുവില, 2018-19 ബജറ്റിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പ്രകാരം, ദേശീയ ശരാശരി ഉൽപ്പാദനച്ചെലവിന്റെ കുറഞ്ഞത് 1.5 ഇരട്ടിയായി താങ്ങുവില നിശ്ചയിക്കുക എന്ന നയത്തിന് അനുസൃതമാണ്.
2026-27 വിപണന സീസണിലെ അസംസ്‌കൃത ചണത്തിന്റെ താങ്ങുവില, മുൻ വിപണന സീസണായ 2025-26-നെ അപേക്ഷിച്ച് ക്വിന്റലിന് 275/- രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2014-15ൽ ക്വിന്റലിന് 2400/- രൂപയായിരുന്ന അസംസ്‌കൃത ചണത്തിന്റെ തറവില 2026-27ൽ 5,925/- രൂപയായി ഗവൺമെന്റ് വർദ്ധിപ്പിച്ചു, ഇത് 3,525/- രൂപയുടെ (2.5 ഇരട്ടി) വർദ്ധന രേഖപ്പെടുത്തുന്നു.
2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ ചണം കൃഷി ചെയ്യുന്ന കർഷകർക്ക് താങ്ങുവിലയായി നൽകിയ തുക 1342 കോടി രൂപയായിരുന്നു, എന്നാൽ 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ നൽകിയ തുക 441 കോടി രൂപയായിരുന്നു.
വില പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റ് നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (JCI) തുടരും. കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ അത് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും തിരിച്ചടയ്ക്കും.
***
NK
( റിലീസ് ഐ.ഡി: 2232163)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
Tamil
,
Telugu
,
Marathi
,
Assamese
,
Bengali
,
Odia
,
English
,
Urdu
,
हिन्दी
,
Punjabi
,
Gujarati
,
Kannada