പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ മണിശങ്കർ മുഖോപാധ്യായ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
20 FEB 2026 7:37PM by PIB Thiruvananthpuram
ശ്രീ മണിശങ്കർ മുഖോപാധ്യായ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.
ബംഗാളി സാഹിത്യത്തിലെ അതികായനായ അദ്ദേഹം, തന്റെ രചനകളിലൂടെ ജനങ്ങളുടെ ജീവിതത്തെ വളരെ സൂക്ഷ്മതയോടും ഉൾക്കാഴ്ചയോടും കൂടി ചിത്രീകരിച്ച വ്യക്തിയാണെന്ന് പ്രധാനമന്ത്രി പ്രകീർത്തിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ശങ്കർ എന്ന പേരിൽ സ്നേഹപൂർവ്വം അറിയപ്പെട്ടിരുന്ന ശ്രീ മണിശങ്കർ മുഖോപാധ്യായ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ട്.
ബംഗാളി സാഹിത്യത്തിലെ അതികായനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ മനുഷ്യജീവിതത്തെ അങ്ങേയറ്റം വൈകാരികമായും ഉൾക്കാഴ്ചയോടെയും അടയാളപ്പെടുത്തി. മറക്കാനാവാത്ത തന്റെ കൃതികളിലൂടെ അദ്ദേഹം തലമുറകളോളം വായനക്കാരെ സ്വാധീനിക്കുകയും ഇന്ത്യയുടെ സാഹിത്യ ലോകത്തെ സമ്പന്നമാക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അസംഖ്യം ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."
Deeply saddened by the passing of Shri Mani Shankar Mukhopadhyay Ji, fondly known as Shankar.
He was a towering figure in Bengali literature whose words portrayed the lives of people with sensitivity and insight. Through his unforgettable works, he impacted generations of…
— Narendra Modi (@narendramodi) February 20, 2026
“শ্রী মণি শঙ্কর মুখোপাধ্যায়-যিনি শংকর নামে বিখ্যাত- এর প্রয়াণে গভীরভাবে শোকাহত ।
বাংলা সাহিত্যের এক উজ্জ্বল নক্ষত্র হিসেবে তিনি মানুষের জীবনকে অসাধারণ সংবেদনশীলতা ও অন্তর্দৃষ্টির সঙ্গে তাঁর লেখায় তুলে ধরেছেন। তাঁর অবিস্মরণীয় সৃষ্টি, বিভিন্ন প্রজন্মের পাঠককে প্রভাবিত এবং ভারতের সাহিত্যভাণ্ডারকে সমৃদ্ধ করেছে।
তাঁর পরিবার, বন্ধু ও অসংখ্য অনুরাগীর প্রতি আমার আন্তরিক সমবেদনা রইল। ওঁ শান্তি।”
শ্রী মণি শঙ্কর মুখোপাধ্যায়-যিনি শংকর নামে বিখ্যাত- এর প্রয়াণে গভীরভাবে শোকাহত ।
বাংলা সাহিত্যের এক উজ্জ্বল নক্ষত্র হিসেবে তিনি মানুষের জীবনকে অসাধারণ সংবেদনশীলতা ও অন্তর্দৃষ্টির সঙ্গে তাঁর লেখায় তুলে ধরেছেন। তাঁর অবিস্মরণীয় সৃষ্টি, বিভিন্ন প্রজন্মের পাঠককে প্রভাবিত এবং…
— Narendra Modi (@narendramodi) February 20, 2026
****
( റിലീസ് ഐ.ഡി: 2230894)
സന്ദര്‍ശക കൗണ്ടര്‍ : 4