പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

പ്രധാനമന്ത്രി കസാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 18 FEB 2026 6:34PM by PIB Thiruvananthpuram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ കസാക്കിസ്ഥാൻ പ്രധാനമന്ത്രി ഒൽഷാസ് ബെക്റ്റെനോവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

സാമൂഹിക നന്മയ്ക്കും സാമ്പത്തിക വളർച്ചയ്ക്കുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് പ്രധാനമന്ത്രി ബെക്റ്റെനോവിന്റെ ഉച്ചകോടിയിലെ പങ്കാളിത്തമെന്ന് പ്രധാനമന്ത്രി മോദി പ്രശംസിച്ചു. രാഷ്ട്രീയം, വ്യാപാരം, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി, ഊർജ്ജം, നൂതന സാങ്കേതികവിദ്യകൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുനേതാക്കളും വിലയിരുത്തി

ശ്രീ മോദി എക്‌സിൽ കുറിച്ചു: 

"പ്രധാനമന്ത്രി ഒൽഷാസ് ബെക്റ്റെനോവുമായി ഞാൻ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-കസാക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴമുള്ളതാക്കും. വ്യാപാരം, ഊർജ്ജം, നിർണ്ണായക ധാതുക്കൾ, അപൂർവ്വ ലോഹങ്ങൾ, പ്രതിരോധം, കണക്റ്റിവിറ്റി, ബഹിരാകാശം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിന് വലിയ സാധ്യതകളുണ്ട്. നമ്മുടെ സൗഹൃദത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങൾ തുടർന്നും ഒത്തൊരുമിച്ച് പ്രവർത്തിക്കും."

-NK-

( റിലീസ് ഐ.ഡി: 2229948) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: हिन्दी , English , Urdu , Marathi , Gujarati , Tamil , Telugu