പ്രധാനമന്ത്രിയുടെ ഓഫീസ്
എസ്തോണിയൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
18 FEB 2026 6:16PM by PIB Thiruvananthpuram
എസ്തോണിയൻ പ്രസിഡന്റ് ആലർ കാരിസ് ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഭാവി സാങ്കേതികവിദ്യകൾ, ഊർജ്ജ പരിപാലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
എക്‌സിൽ ശ്രീ മോദി കുറിച്ചു:
"സാങ്കേതികവിദ്യയിലും നിർമ്മിതബുദ്ധിയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ രാജ്യമായ എസ്തോണിയയുടെ പ്രസിഡന്റ് അലർ കാരിസുമായി മികച്ച നിലയിലുള്ള കൂടിക്കാഴ്ച നടത്തി. പ്രത്യേകിച്ച് ചരിത്ര ഉടമ്പടിയായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരകരാറിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഭാവി സാങ്കേതികവിദ്യകൾ, ഊർജ്ജ പരിപാലനം, നൈപുണ്യ വികസനം എന്നിവയിലും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംഭാഷണം നടത്തി."
-NK-
( റിലീസ് ഐ.ഡി: 2229890)
സന്ദര്‍ശക കൗണ്ടര്‍ : 5