വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2026 ലെ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയന്‍ എഐ അധിഷ്ഠിത ചര്‍ച്ചകള്‍ക്കും സെഷനുകള്‍ക്കും വേദിയാവുന്നു
പോസ്റ്റഡ് ഓണ്‍:
16 FEB 2026 3:40PM by PIB Thiruvananthpuram
2026ലെ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയനില്‍, മാധ്യമ, വിനോദ മേഖലകളില്‍ നിര്‍മിതബുദ്ധി ചെലുത്തുന്ന പരിവര്‍ത്തനാത്മക സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധ ക്ലാസുകള്‍, സാങ്കേതിക പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. എ.ഐ അടിസ്ഥാനമാക്കിയുള്ള നിര്‍മാണ പ്രക്രിയ (പ്രൊഡക്ഷന്‍ വര്‍ക്ക്ഫ്‌ളോകള്‍), ബഹുഭാഷാ ശബ്ദ സാങ്കേതികവിദ്യകള്‍, ഗെയിമിങ് നൂതനത്വം, ഉള്ളടക്ക ധനസമ്പാദനം, ഉത്തരവാദിത്തമുള്ള എഐ ചട്ടക്കൂടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സംവേദനാത്മക എ.ഐ അധിഷ്ഠിത ഹ്രസ്വ കഥാഖ്യാനം (ഇന്ററാക്ടീവ് എഐ മൈക്രോഡ്രാമ സ്‌റ്റോറിടെല്ലിങ്), അഡോബുമായി സഹകരിച്ചുള്ള എ.ഐ നിര്‍മ്മിത കഥാവതാര്‍ ഹ്രസ്വചിത്രങ്ങള്‍, ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പരിണാമത്തേയും സാംസ്‌കാരിക ആധികാരികതയേയും കുറിച്ച് ശേഖര്‍ കപൂര്‍ നയിക്കുന്ന എ.ഐ അധിഷ്ഠിത കഥാഖ്യാന വിദഗ്ധ ക്ലാസ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. എല്‍.ടി.എം ബ്ലൂവേഴ്‌സ് , എ.ഡബ്ല്യു.എസ്, ഗൂഗിള്‍ സഹിതമുള്ള എവര്‍ജെന്റ്, സോണി റിസര്‍ച്ച് ഇന്ത്യ, പര്‍പ്പിള്‍ ടോക്ക്, ഡാഷ്വേഴ്‌സ്, പോക്കറ്റ് എഫ്.എം, കുക്കു എഫ്.എം, ലുമികായ് എന്നിവയില്‍ നിന്നുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഈ സെഷനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് അറിവ് പങ്കുവെക്കുന്നതിനും നയരൂപീകരണ ചര്‍ച്ചകള്‍ക്കും ഉത്തരവാദിത്തമുള്ള എ.ഐ സര്‍ഗാത്മക സേവനങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും.
51 സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ എ.ഐ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു
ഇന്ത്യ എ.ഐ ഇംപാക്ട് എക്‌സ്‌പോ 2026 ല്‍, ഇന്ത്യയിലെ എ.വി.ജി.സിഎക്‌സ് ആര്‍ (ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി), മീഡിയ ടെക് മേഖലകളിലെ 51 സ്റ്റാര്‍ട്ടപ്പുകള്‍ വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍ തങ്ങളുടെ എ.ഐ അധിഷ്ഠിത നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ പ്ലാറ്റ്‌ഫോമില്‍ ആഖ്യാനത്തില്‍ മുഴുകിയുള്ള കഥ പറച്ചില്‍ (ഇമ്മേഴ്‌സീവ് സ്‌റ്റോറിടെല്ലിങ്), ഗെയിമിംഗ്, വെര്‍ച്വല്‍ പ്രൊഡക്ഷന്‍, അടുത്ത തലമുറ ഉള്ളടക്ക സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മനുഷ്യ ഇടപെടലില്ലാതെയുള്ള സ്വയം പ്രവര്‍ത്തിത വാര്‍ത്താമുറി (സീറോ ടച്ച് ഓട്ടോണമസ് ന്യൂസ്‌റൂം, ബഹുഭാഷാ ഡബ്ബിങ്ങും എ.ഐ ആംഗ്യഭാഷ അവതാറുകളും അടങ്ങുന്ന ഭാഷാഭിത്തി, സംവാദ് സേതുവും ദി ഡയറക്ടേഴ്‌സ് ചെയറും പോലുള്ള സംവേദനാത്മക അനുഭവങ്ങള്‍, എ.ഐ പോഡ്കാസ്റ്റ് സ്റ്റുഡിയോ, സംഭാഷണ ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകള്‍, വോയ്‌സ് ക്ലോണിംഗ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഭാഷാസേതു, കലാസേതു ചലഞ്ച് വിജയികള്‍ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ഭാഷാപരമായ പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന എ.ഐ അധിഷ്ഠിത ഉപകരണങ്ങളും അവതരിപ്പിക്കും, ഇത് സൃഷ്ടിപര സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ നേതൃപാടവം വിളിച്ചോതുന്നതാണ്.
എ.ഐ പ്രാപ്ത സര്‍ഗാത്മക ആവാസവ്യവസ്ഥ എടുത്തുകാണിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും അഡോബും കൈകോര്‍ക്കുന്നു
ഭാരത മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് അഡോബ്, വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറി (സര്‍ഗാത്മക വേദി)ലെ മന്ത്രാലയത്തിന്റെ പവലിയനില്‍ എ.ഐ അധിഷ്ഠിത സര്‍ഗ്ഗാത്മക സംരംഭങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കും.
സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ നാടോടിക്കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച അഞ്ച് ഇന്ത്യന്‍ നിര്‍മ്മിത എ.ഐ ഹ്രസ്വചിത്രങ്ങളുടെ ഒരു തിരഞ്ഞെടുത്ത അവതരണമായ കഥാവതാര്‍ അഡോബ് പ്രദര്‍ശിപ്പിക്കും. വേവ്‌സ് സര്‍ഗാത്മക വേദിയിലെ എ.ഐ തിയേറ്ററില്‍ നടക്കുന്ന ഉച്ചകോടിയിലുടനീളം ലാംഗ്വേജ് ഓഫ് ബേര്‍ഡ്‌സ്, മിഗോയ്, ഉത്തരായന്‍, ദി ബാര്‍ബേഴ്‌സ് സീക്രട്ട്, യാപ്പാസോറസ് എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കഥാഖ്യാനത്തിലും ചലച്ചിത്ര നിര്‍മ്മാണ കലയിലും നിര്‍മ്മിതബുദ്ധി പരീക്ഷിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പുതിയ തലമുറയെ ഈ പ്രദര്‍ശനം അടയാളപ്പെടുത്തും.
പുതിയ എ.ഐ ചലച്ചിത്ര നിര്‍മ്മാണ രീതികളിലും വികസിച്ചുകൊണ്ടിരിക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനരീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 'ചലച്ചിത്രത്തിന്റെ ഭാവി: നിര്‍മിതബുദ്ധി, സര്‍ഗ്ഗാത്മകത, കല' എന്ന വിഷയത്തില്‍ അഡോബ് ഒരു സെഷനും സംഘടിപ്പിക്കും.
കൂടാതെ, അഡോബിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഉള്ളടക്ക നിര്‍മാണ കേന്ദ്രം (കണ്ടന്റ് ക്രിയേഷന്‍ ഹബ്ബ്), ആധുനിക ഉള്ളടക്ക സൃഷ്ടാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത എ.ഐ വീഡിയോ നിര്‍മ്മാണ രീതികള്‍ പ്രദര്‍ശിപ്പിക്കും. വേഗത്തിലുള്ള ഉത്പാദനം, മെച്ചപ്പെട്ട സര്‍ഗ്ഗാത്മകത, വിപുലമായ ഉള്ളടക്ക വികസനം എന്നിവ സാധ്യമാക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.
ഈ സംരംഭങ്ങളിലൂടെ, എഐ അധിഷ്ഠിത സര്‍ഗ്ഗാത്മകതയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാനും മാധ്യമ, വിനോദ ആവാസവ്യവസ്ഥകളില്‍ നൂതനാശയത്വം ശക്തിപ്പെടുത്താനുമാണ് അഡോബും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ലക്ഷ്യമിടുന്നത്.
എ.ഐ തിയേറ്റര്‍ ഭാവി ചലച്ചിത്രങ്ങളെ പുനര്‍നിര്‍വ്വചിക്കുന്നു
ന്യൂഡല്‍ഹിയിലെ എ.ഐ ഇമ്മേഴ്‌സീവ് തിയേറ്റര്‍ 270 ഡിഗ്രി പ്രൊജക്ഷന്‍, സ്ഥലവിന്യാസ രൂപകല്‍പ്പന (സ്‌പേഷ്യല്‍ ഡിസൈന്‍), എഐ അധിഷ്ഠിത കഥാഖ്യാനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു പരിവര്‍ത്തനാത്മക ചലച്ചിത്ര അനുഭവം അവതരിപ്പിക്കുന്നു. ഒരു സംവേദനാത്മക അന്തരീക്ഷത്തില്‍ പ്രേക്ഷകരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന കഥപറച്ചില്‍ രീതിയാണിത്.
ഒരു സാംസ്‌കാരിക കേന്ദ്രബിന്ദുവായി സങ്കല്‍പ്പിക്കപ്പെടുന്ന ഇത്, പ്രേക്ഷക പങ്കാളിത്തത്തെ പുനര്‍നിര്‍വ്വചിക്കുന്നതിന് സാങ്കേതികവിദ്യയും ആഖ്യാനവും സംയോജിപ്പിക്കുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനും വേവ്‌സ് ബസാറും നയിക്കുന്ന ഈ പ്രദര്‍ശനത്തില്‍, തിരഞ്ഞെടുത്ത എ.ഐ ചലച്ചിത്രങ്ങള്‍, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സിനിമാ എ.ഐ ഹാക്കത്തണ്‍ ഫൈനലിസ്റ്റുകളുടെ സൃഷ്ടികള്‍, ഭാരത മണ്ഡപത്തില്‍ നടക്കുന്ന കഥാവതാര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉത്തരവാദിത്തപരമായ എ.ഐ അധിഷ്ഠിത ചലച്ചിത്രമേഖലയുടെ മുന്‍നിരയില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതാണിത്.
***
( റിലീസ് ഐ.ഡി: 2228912)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Tamil
,
Telugu
,
Kannada