പ്രധാനമന്ത്രിയുടെ ഓഫീസ്
പുൽവാമയിൽ രാജ്യത്തിനായി വീരമൃത്യുവരിച്ച ധീരജവാന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
14 FEB 2026 11:06AM by PIB Thiruvananthpuram
2019 ൽ ഇതേ ദിവസം പുൽവാമയിൽ വീരമൃത്യുവരിച്ച ധീര സൈനികരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. അവരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും നമ്മൾ ഒരോരുത്തരുടെയും മനസ്സിനുള്ളിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നുവെന്നും, ഓരോ ഇന്ത്യൻ പൗരനും അവരുടെ അചഞ്ചല ധൈര്യത്തിൽ നിന്ന് ശക്തി നേടുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
ശ്രീ മോദി X-ൽ ഇപ്രകാരം പോസ്റ്റ് ചെയ്തു:
"2019 ലെ ഈ ദിവസം പുൽവാമയിൽ വീരമൃത്യുവരിച്ച ധീരയോദ്ധാക്കളെ ഇപ്പോൾ ഓർക്കുന്നു. അവരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും നമ്മൾ ഒരോരുത്തരുടെയും മനസ്സിനുള്ളിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും അവരുടെ അചഞ്ചലധൈര്യത്തിൽ നിന്നാണ് ശക്തി നേടുന്നത്."
-NK-
( റിലീസ് ഐ.ഡി: 2228127)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada