പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വേദങ്ങളുടെ കാലാതീതമായ ജ്ഞാനത്തെ ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 12 FEB 2026 10:15AM by PIB Thiruvananthpuram

വേദങ്ങളുടെ കാലാതീതമായ ജ്ഞാനത്തെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

ऊर्ध्वमूलमधःशाखमश्वत्थं प्राहुरव्ययम्।

छन्दांसि यस्य पर्णानि यस्तं वेद स वेदवित्।।"

"ഈ ലോകം മുകളിൽ വേരുകളും താഴെ ശാഖകളുമുള്ള ഒരു നിത്യമായ അരയാൽ മരത്തെപ്പോലെയാണെന്ന് ജ്ഞാനികൾ പറയുന്നു. അതിന്റെ ഇലകളാണ് വേദങ്ങൾ. ലൗകിക അസ്തിത്വമാകുന്ന ഈ വൃക്ഷത്തെ മനസ്സിലാക്കുന്നവ വ്യക്തി വേദജ്ഞാനിയാണെന്ന് പറയപ്പെടുന്നു" എന്ന് സുഭാഷിതം അർത്ഥമാക്കുന്നു.  

ജ്ഞാനത്തിന്റെ വിളക്ക് അജ്ഞതയുടെ അന്ധകാരത്തെ അകറ്റുക മാത്രമല്ല, ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്നും മഹർഷി ദയാനന്ദ സരസ്വതി ജി ഇതിന് ഒരു ജീവിക്കുന്ന ഉദാഹരണമാണെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ज्ञान का दीपक ना केवल अज्ञानता के अंधकार को मिटाता है, बल्कि समस्त जगत को आलोकित भी करता है। महर्षि दयानंद सरस्वती जी का दिव्य व्यक्तित्व इसका साक्षात उदाहरण है।

ऊर्ध्वमूलमधःशाखमश्वत्थं प्राहुरव्ययम्।

छन्दांसि यस्य पर्णानि यस्तं वेद स वेदवित्।।"

***

SK


( റിലീസ് ഐ.ഡി: 2226778) സന്ദര്‍ശക കൗണ്ടര്‍ : 11