പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 05 FEB 2026 8:36PM by PIB Thiruvananthpuram

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ കാര്യാലയം എക്‌സിൽ കുറിച്ചു: 

"മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുണ്ടായ അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുന്നതാണ്: പ്രധാനമന്ത്രി @narendramodi"

 

 

-SK-

( റിലീസ് ഐ.ഡി: 2224154) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati