ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സേവന മേഖലയിലെ നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ച് 2026-27 കേന്ദ്ര ബജറ്റ്


ചലഞ്ച് റൂട്ട് വഴി ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കും

പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ പരിസരത്ത് 5 സർവകലാശാലാ ടൗൺഷിപ്പുകൾ നിർമ്മിക്കും.

VGF/മൂലധന പിന്തുണയിലൂടെ എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ സ്ഥാപിക്കും

ആസ്ട്രോഫിസിക്സ്, അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 4 ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യും

प्रविष्टि तिथि: 01 FEB 2026 12:48PM by PIB Thiruvananthpuram


കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വികസിത ഭാരതത്തിന്റെ പ്രധാന ചാലകശക്തിയായി സേവന മേഖലയെ കേന്ദ്രീകരിക്കുന്ന നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഒരു ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി (High-Powered ‘Education to Employment and Enterprise’ Standing Committee) രൂപീകരിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് 2047 ആകുമ്പോഴേക്കും 10% ആഗോള വിഹിതത്തോടെ സേവനങ്ങളിൽ ഇന്ത്യയെ ആഗോള നേതാവാക്കും. വളർച്ച, തൊഴിൽ, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻ​ഗണനാ മേഖലകൾ കമ്മിറ്റി നിശ്ചയിക്കും.  ജോലികളിലും നൈപുണ്യ ആവശ്യകതകളിലും ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം അവർ വിലയിരുത്തുകയും അതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.

ഇന്ത്യൻ ഡിസൈൻ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് ഇന്ത്യൻ ഡിസൈനർമാരുടെ കുറവ് നേരിടുന്നുണ്ട്.  ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഡിസൈൻ വിദ്യാഭ്യാസവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 'ചലഞ്ച് റൂട്ട്' വഴി ഒരു പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപം 5 സർവകലാശാല ടൗൺഷിപ്പുകൾ സൃഷ്ടിക്കുന്നതിന് 'ചലഞ്ച് റൂട്ട്' വഴി സംസ്ഥാനങ്ങളെ ​ഗവൺമെന്റ് പിന്തുണയ്ക്കും. ഈ ആസൂത്രിത അക്കാദമിക്  സോണുകളിൽ ഒന്നിലധികം സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ  കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്റ്റെം (STEM - സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) സ്ഥാപനങ്ങളിൽ ദീർഘനേരത്തെ പഠനവും ലബോറട്ടറി ജോലികളും പെൺകുട്ടികൾക്ക് ചില വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, വി.ജി.എഫ് (VGF) അല്ലെങ്കിൽ മൂലധന സഹായത്തിലൂടെ രാജ്യത്തെ എല്ലാ ജില്ലകളിലും  പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ വീതം സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

ആഴത്തിലുള്ള അനുഭവാധിഷ്ഠിത രീതികളിലൂടെ ആസ്ട്രോഫിസിക്സ് , അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സജ്ജമാക്കുകയോ നവീകരിക്കുകയോ ചെയ്യും. ഇതിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്മോസ് 2 (COSMOS 2) പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടുന്നു.

***

AT


(रिलीज़ आईडी: 2221662) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada