ധനകാര്യ മന്ത്രാലയം
ഐടി സേവനങ്ങൾക്ക് നികുതി സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള പരിധി 300 കോടി രൂപയിൽ നിന്ന് 2000 കോടി രൂപയായി വർദ്ധിപ്പിച്ചു
प्रविष्टि तिथि:
01 FEB 2026 12:57PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-2027 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.
സോഫ്റ്റ് വെയർ വികസന സേവനങ്ങൾ, ഐടി അധിഷ്ഠിത സേവനങ്ങൾ, വിജ്ഞാനാധിഷ്ഠിത ഔട്ട്സോഴ്സിംഗ് സേവനങ്ങൾ, സോഫ്റ്റ് വെയർ വികസനവുമായി ബന്ധപ്പെട്ട കരാർ ഗവേഷണ വികസന സേവനങ്ങൾ എന്നിവയിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിൽ ആണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഈ ബിസിനസ് വിഭാഗങ്ങൾ പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ബാധകമായ 15.5 ശതമാനം എന്ന നിരക്കിൽ പൊതുവായ സംരക്ഷിത പരിധി നിശ്ചയിച്ചുകൊണ്ട് ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ എന്ന ഒറ്റ വിഭാഗത്തിന് കീഴിൽ ഈ സേവനങ്ങളെല്ലാം സംയോജിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2026-27 ലെ കേന്ദ്ര ബജറ്റിൽ ഐടി സേവനങ്ങൾക്ക് നികുതി സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള പരിധി 300 കോടി രൂപയിൽ നിന്ന് 2,000 കോടി രൂപയായി ഗണ്യമായി വർദ്ധിപ്പിച്ചു.

നികുതി ഉദ്യോഗസ്ഥൻ, അപേക്ഷ പരിശോധിച്ച് അംഗീകരിക്കേണ്ടതില്ലാത്ത ഒരു ഓട്ടോമേറ്റഡ് ചട്ട- അധിഷ്ഠിത പ്രക്രിയയിലൂടെ ഐടി മേഖലയുടെ നികുതി സേവനങ്ങൾ അംഗീകരിക്കപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു ഐടി സേവന കമ്പനി അപേക്ഷിച്ചുകഴിഞ്ഞാൽ, അവരുടെ ഇഷ്ടാനുസരണം അതേ സേഫ് ഹാർബർ പരിധിയിൽ 5 വർഷത്തേക്ക് തുടരാം.
അഡ്വാൻസ് പ്രൈസിംഗ് കരാർ (എപിഎ) അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഐടി സേവന കമ്പനികൾക്ക്, ദ്രുതഗതിയിലുള്ള ഏകപക്ഷീയ എപിഎ പ്രക്രിയ ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ 2 വർഷത്തിനുള്ളിൽ അത് അവസാനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കും ക്രമീകരണം .എന്നാൽ നികുതിദായകരുടെ അഭ്യർത്ഥനപ്രകാരം 2 വർഷത്തെ കാലയളവ് 6 മാസത്തേക്ക് കൂടി നീട്ടാവുന്നതാണ്. എപിഎയിൽ പ്രവേശിക്കുന്ന സ്ഥാപനത്തിന് ലഭ്യമായ പരിഷ്കരിച്ച റിട്ടേണുകളുടെ സൗകര്യം,അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്ക് കൂടി ലഭ്യമാകുന്ന വിധത്തിൽ വിപുലീകരിച്ചു
***
(रिलीज़ आईडी: 2221641)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada