പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

प्रविष्टि तिथि: 30 JAN 2026 8:32PM by PIB Thiruvananthpuram

ഇന്ന് ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ബാപ്പുവിന്റെ പരിശ്രമങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയെന്നും ഇന്ത്യയുടെ പ്രയാണത്തിൽ തലമുറകളിലൂടെ ഇന്നും അനുഭവേദ്യമാകുന്ന ശക്തമായ മുദ്ര പതിപ്പിച്ചുവെന്നും ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു.

ബാപ്പുവിന്റെ ജീവിതം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശ നൽകുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയെഴുതിയ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ, ഇന്ത്യയുടെ പ്രയാണത്തിൽ തലമുറകളിലൂടെ ഇന്നും അനുഭവേദ്യമാകുന്ന ശക്തമായ മുദ്ര പതിപ്പിച്ചു."

 

 

****


(रिलीज़ आईडी: 2221074) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Gujarati , Telugu