പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) വിജയകരമായി പൂർത്തിയാക്കിയതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 28 JAN 2026 10:38AM by PIB Thiruvananthpuram

ചരിത്രപ്രസിദ്ധമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ(FTA)വിജയകരമായി പൂർത്തിയാക്കിയതിന്റെ  നേർക്കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

"യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരോടൊപ്പം ചരിത്രപരമായ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായ വിവരം അറിയിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," പ്രധാനമന്ത്രി പ്രസ്താവിച്ചു.

കരാറിനെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെയാണ്:

"ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ഇന്നത്തെ സമാപ്തി നമ്മുടെ ബന്ധത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഇത് സാധ്യമാക്കുന്നതിനായി വർഷങ്ങളായി ക്രിയാത്മകമായ മനോഭാവത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ഈ കരാർ നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുകയും ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതോടൊപ്പം, സമൃദ്ധമായ ഭാവിയിലേക്കുള്ള ഇന്ത്യ-യൂറോപ്പ് പങ്കാളിത്തത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും."

'എക്സ്' ലെ വിവിധ പോസ്റ്റുകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറിച്ചു:

"യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരോടൊപ്പം സംയുക്ത വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു."

@eucopresident

@vonderleyen

@EUCouncil

@EU_Commission

Addressing the joint press meet with European Council President António Costa and European Commission President Ursula von der Leyen.@eucopresident @vonderleyen @EUCouncil @EU_Commission https://t.co/0hh4YX8DHe

— Narendra Modi (@narendramodi) January 27, 2026

 

"ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ, യൂറോപ്യൻ യൂണിയനുമായുള്ള ഈ ചരിത്രപ്രസിദ്ധമായ  ഉടമ്പടി 140 കോടി ഭാരതീയർക്കും വലിയ നേട്ടങ്ങൾ നൽകുന്ന ഒന്നാണ്. ഇത് :

* നമ്മുടെ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും യൂറോപ്യൻ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കും 

* നിർമ്മാണ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും .

* നമ്മുടെ സേവന മേഖലകൾ (Services sectors) തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും .

#IndiaEUTradeDeal"

 

 

The historic agreement with EU, which is India’s largest Free Trade Agreement in history, has substantial benefits for the 1.4 billion people of India. It will:

Make access to European markets easier for our farmers and small industries.

Create new opportunities in… pic.twitter.com/q2yZiIMnlC

— Narendra Modi (@narendramodi) January 27, 2026

 

"ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ സുപ്രധാന കരാർ, അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വളർച്ചയുടെയും സഹകരണത്തിന്റെയും പുതിയ വഴികൾ തുറക്കുമെന്നും ഉറപ്പുനൽകുന്നു. ഈ കരാർ ആഗോള സമൂഹത്തിന് ഒന്നടങ്കം ഗുണകരമാകും.

പ്രധാന മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. നമ്മുടെ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കൂടുതൽ യാത്രാസൗകര്യങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിനോടൊപ്പം ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ തുറന്നുനൽകുകയും ചെയ്യും. പ്രധാനമായും, ഇത് നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ഇരുവിഭാഗത്തിന്റെയും വളർച്ചയ്ക്കായി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

വിശ്വാസത്തോടും വലിയ ലക്ഷ്യങ്ങളോടും കൂടി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒന്നിച്ച് സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്ക് മുന്നേറുകയാണ്! #IndiaEUTradeDeal"

This landmark deal between the 2nd largest and 4th largest economies of the world promises to create unprecedented opportunities and open new avenues of growth as well as cooperation. This deal will benefit the entire global community.

It would help create quality jobs in key… pic.twitter.com/9RAv8vY0W9

— Narendra Modi (@narendramodi) January 27, 2026

 


"നമ്മുടെ പങ്കാളിത്ത ചരിത്രത്തിൽ മായാതെ നിൽക്കുന്ന, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരോടൊപ്പം ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായ വിവരം അറിയിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

നമ്മുടെ ബന്ധത്തിലെ സുപ്രധാനമായ ഈ നാഴികക്കല്ല് താഴെ പറയുന്നവ ഉറപ്പാക്കും:

നമ്മുടെ സാമ്പത്തിക ബന്ധങ്ങളെ ശക്തിപ്പെടുത്തും.

യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

നമ്മുടെ ബിസിനസ് മേഖലകൾക്ക് പുതിയ അവസരങ്ങൾ നൽകും.

പൊതുവായ സമൃദ്ധി വളർത്തും.

കൂടുതൽ ശക്തമായ ആഗോള വിതരണ ശൃംഖലകൾ (Supply chains) കെട്ടിപ്പടുക്കും.

#IndiaEUTradeDeal"

@eucopresident 

@vonderleyen 

@EUCouncil 

@EU_Commission

 

Today is a day that will be remembered forever, marked indelibly in our shared history.

European Council President António Costa and European Commission President Ursula von der Leyen and I are delighted to announce the conclusion of the historic India-EU Free Trade Agreement.… pic.twitter.com/yaSlPm2b2L

— Narendra Modi (@narendramodi) January 27, 2026

 

"ഇന്ത്യയും യൂറോപ്പും ഇന്ന് വലിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വളർച്ചയ്ക്കും നിക്ഷേപത്തിനും തന്ത്രപരമായ സഹകരണത്തിനുമുള്ള പുതിയ പാതകൾ തുറക്കുന്നു."

#IndiaEUTradeDeal

@eucopresident

 

India and Europe have taken a major step forward today. The India-EU Free Trade Agreement opens new pathways for growth, investment and strategic cooperation. #IndiaEUTradeDeal @eucopresident https://t.co/eUnDkmL1wO

— Narendra Modi (@narendramodi) January 27, 2026

 

"ഈ കരാർ നമ്മുടെ തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവയ്ക്ക് കരുത്തേകുകയും ചെയ്യും.

സുസ്ഥിരവും സമൃദ്ധവും ഭാവിയിലേക്കായി സജ്ജവുമായ ഒരു സാമ്പത്തിക ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള നമ്മുടെ പങ്കിട്ട ദൃഢനിശ്ചയത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്."

#IndiaEUTradeDeal

@EU_Commission

@vonderleyen

 

This agreement will drive trade, investment and innovation while strengthening our strategic relationship.

It reflects our shared resolve to shape a stable, prosperous and future-ready economic relationship. #IndiaEUTradeDeal @EU_Commission @vonderleyen https://t.co/f65vYIamAl

— Narendra Modi (@narendramodi) January 27, 2026

 

"ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ (India-EU Business Forum) നടത്തിയ പ്രസംഗം പങ്കുവെക്കുന്നു."

 

Sharing my remarks during the India-EU Business Forum. https://t.co/MXJIaE7eE4

— Narendra Modi (@narendramodi) January 27, 2026

 


"ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ഇന്നത്തെ സമാപ്തി നമ്മുടെ ബന്ധത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഇത് സാധ്യമാക്കുന്നതിനായി വർഷങ്ങളായി ക്രിയാത്മകമായ മനോഭാവത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ഈ കരാർ നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുകയും, ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും, സമൃദ്ധമായ ഭാവിയിലേക്കുള്ള ഇന്ത്യ-യൂറോപ്പ് പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും."

 

Conclusion of the India-EU Free Trade Agreement today marks a significant milestone in our relations. I thank all the leaders of Europe over the years for their constructive spirit and commitment in making this possible. This agreement will deepen economic ties, create…

— Narendra Modi (@narendramodi) January 27, 2026

 

"ഈ നേട്ടങ്ങൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പങ്കാളിത്തം ഇനിയും ശക്തമാക്കുന്നതിനായുള്ള നമ്മുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു."

 

These outcomes reinforce our commitment to further strengthening the partnership between India and the European Union. https://t.co/hmSwJfEJyw

— Narendra Modi (@narendramodi) January 27, 2026

 

"ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വിപുലമായ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറം മികച്ചൊരു വേദിയായിരുന്നു. ഇന്ന് ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ ബിസിനസുകൾക്കും, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs), നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കും (innovators) എണ്ണമറ്റ നേട്ടങ്ങൾ കൊണ്ടുവരും. ഇത് പങ്കിട്ട സമൃദ്ധിയിലേക്കുള്ള പുതിയൊരു രൂപരേഖയാണ്."

@EU_Commission

@vonderleyen

The India-EU Business Forum was a great platform to discuss the wide-ranging economic linkages between India and Europe. The Free Trade Agreement signed today brings innumerable benefits for businesses, MSMEs and innovators. It is a new blueprint for shared prosperity.… pic.twitter.com/MFqhIgqQH7

— Narendra Modi (@narendramodi) January 27, 2026

 

****


(रिलीज़ आईडी: 2219489) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Telugu , Kannada