പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആവേശവും ദേശാഭിമാനവും നിറഞ്ഞ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി 



കർത്തവ്യ പഥിലെ മനോഹരമായ റിപ്പബ്ലിക് ദിന പരേഡിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

നമ്മുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ആതിഥ്യമരുളാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനം: പ്രധാനമന്ത്രി 

റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

ഇന്ത്യൻ സുരക്ഷാ സേനയുടെ വർദ്ധിച്ചുവരുന്ന കരുത്തിനെയാണ് റിപ്പബ്ലിക് ദിന പരേഡ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി 

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഉജ്ജ്വല പ്രകടനം പ്രധാനമന്ത്രി എടുത്തുകാട്ടി 

प्रविष्टि तिथि: 26 JAN 2026 4:50PM by PIB Thiruvananthpuram

ഇന്ത്യ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കർത്തവ്യ പഥിൽ നടന്ന പ്രൗഢഗംഭീരമായ പരേഡ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയേയും സമ്പന്നമായ പൈതൃകത്തേയും രാജ്യത്തെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും വിളിച്ചോതുന്നതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, , റിപ്പബ്ലിക് ദിന ആഘോഷവേളയിൽ ദേശാഭിമാനത്തിന്റെ കരുത്തുറ്റ പ്രകടനത്തിനാണ് കർത്തവ്യ പഥ് സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ആതിഥ്യമരുളാൻ കഴിഞ്ഞത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരുടെ സാന്നിധ്യം ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന കരുത്തിനെയും പങ്കിട്ട മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും അടിവരയിടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലിനും സഹകരണത്തിനും ഈ സന്ദർശനം ആക്കം കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങളെ പ്രദർശിപ്പിച്ചുവെന്നും ഇത് രാജ്യത്തിന്റെ തയ്യാറെടുപ്പുകളും സാങ്കേതിക ശേഷിയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരുത്താർജ്ജിക്കുന്ന ഇന്ത്യൻ സുരക്ഷാ സേനയുടെ നേർക്കാഴ്ചയാണ് റിപ്പബ്ലിക് ദിന പരേഡ് നൽകിയതെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ സേനകൾ യഥാർത്ഥത്തിൽ രാജ്യത്തിന്റെ അഭിമാനമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പരേഡിലെ അവരുടെ ആകർഷകമായ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ വർണ്ണാഭമായ കാഴ്ചകൾ കർത്തവ്യ പഥിൽ അനാവരണം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രകടനങ്ങളിലൂടെയും നിശ്ചലദൃശ്യങ്ങളിലൂടെയും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ പരേഡ് ആഘോഷമാക്കിയതായും ഇത് രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

"ഇന്ത്യ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

കർത്തവ്യ പഥിൽ നടന്ന പ്രൗഢഗംഭീരമായ പരേഡ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും പൈതൃകത്തിന്റെ സമ്പന്നതയും രാജ്യത്തെ ഒന്നിപ്പിക്കുന്ന ഐക്യവും വിളിച്ചോതുന്നതായിരുന്നു.

ആഘോഷങ്ങളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ..."

 

@antoniocostapm

@vonderleyen

@EUCouncil

@EU_Commission”

 

"ഇന്ന് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടന്നപ്പോൾ, ദേശീയ അഭിമാനത്തിന്റെ കരുത്തുറ്റ പ്രകടനത്തിനാണ് കർത്തവ്യ പഥ് സാക്ഷ്യം വഹിച്ചത്.

കൂടുതൽ ദൃശ്യങ്ങൾ ..."

 

 

India celebrated Republic Day with great enthusiasm and pride.

The magnificent parade at Kartavya Path showcased the strength of our democracy, the richness of our heritage and the unity that binds our nation together.

Here are some glimpses… pic.twitter.com/0wqbrR0Phx

— Narendra Modi (@narendramodi) January 26, 2026


"ഇന്ന് കർത്തവ്യ പഥിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ വർണ്ണാഭമായ കാഴ്ചകൾ അനാവരണം ചെയ്യപ്പെട്ടു. വിവിധങ്ങളായ കലാരൂപങ്ങളിലൂടെയും നിശ്ചലദൃശ്യങ്ങളിലൂടെയും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ റിപ്പബ്ലിക് ദിന പരേഡ് ആഘോഷമാക്കി."

ചില കൂടുതൽ നേർക്കാഴ്ചകൾ."

pic.twitter.com/Ujq9BUlHGA

— Narendra Modi (@narendramodi) January 26, 2026

"നമ്മുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ആതിഥ്യമരുളാൻ കഴിഞ്ഞത് ഇന്ത്യയുടെ ഭാഗ്യമാണ്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന കരുത്തിനെയും പങ്കിട്ട മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെയും ഇവരുടെ സാന്നിധ്യം അടിവരയിടുന്നു.

വിവിധ മേഖലകളിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലുകൾക്കും സഹകരണത്തിനും ഈ സന്ദർശനം ആക്കം കൂട്ടും."



@antoniocostapm

@vonderleyen

@EUCouncil

@EU_Commission”

 

"ഇന്ത്യയുടെ സുശക്തമായ സുരക്ഷാ സന്നാഹങ്ങളെ വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്; രാജ്യത്തിന്റെ തയ്യാറെടുകളും സാങ്കേതിക മികവും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രതിഫലിച്ചത്."

"ഇന്ത്യൻ സുരക്ഷാ സേനയുടെ വർദ്ധിച്ചുവരുന്ന കരുത്തിന്റെ നേർക്കാഴ്ചയാണ് റിപ്പബ്ലിക് ദിന പരേഡ് നൽകിയത്. നമ്മുടെ സേനകൾ യഥാർത്ഥത്തിൽ നമ്മുടെ അഭിമാനമാണ്!

ചില കൂടുതൽ നേർക്കാഴ്ചകൾ."… pic.twitter.com/tdKuI6oKyp

— Narendra Modi (@narendramodi) January 26, 2026
“The Republic Day parade showcased India’s formidable security apparatus, reflecting the nation’s preparedness, technological capability and unwavering commitment to safeguarding its citizens.”

 

The Republic Day parade showcased India’s formidable security apparatus, reflecting the nation’s preparedness, technological capability and unwavering commitment to safeguarding its citizens. pic.twitter.com/4ju3FGtt9R

— Narendra Modi (@narendramodi) January 26, 2026
“The Republic Day parade offered a glimpse into the strengthening capabilities of India’s security forces. Our forces are truly our pride!

Here are some more glimpses.”

 

The Republic Day parade offered a glimpse into the strengthening capabilities of India’s security forces. Our forces are truly our pride!

Here are some more glimpses. pic.twitter.com/Xaupm8SjKP

— Narendra Modi (@narendramodi) January 26, 2026
“A vivid display of India’s cultural mosaic unfolded at Kartavya Path earlier today. The Republic Day parade celebrated India’s cultural diversity, with vibrant performances and tableaux.”

"ഇന്ന് കർത്തവ്യ പഥിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ വർണ്ണാഭമായ കാഴ്ചകൾ അനാവരണം ചെയ്യപ്പെട്ടു. വിവിധങ്ങളായ കലാരൂപങ്ങളിലൂടെയും നിശ്ചലദൃശ്യങ്ങളിലൂടെയും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ റിപ്പബ്ലിക് ദിന പരേഡ് ആഘോഷമാക്കി."

pic.twitter.com/SmyTgiUJcp

— Narendra Modi (@narendramodi) January 26, 2026

At Kartavya Path, today’s Republic Day celebrations unfolded as a spectacular display of India’s military prowess, heritage and traditions. Here are a few glimpses... pic.twitter.com/6XdhEVDYru

— PMO India (@PMOIndia) January 26, 2026

Some more pictures from the Republic Day celebrations at Kartavya Path... pic.twitter.com/zLw9v2rO0Y

— PMO India (@PMOIndia) January 26, 2026

The cultural programme and tableaux during the Republic Day parade showcased the best of India’s diverse traditions and heritage. pic.twitter.com/J4GVk5zKVI

— PMO India (@PMOIndia) January 26, 2026



********

SK


(रिलीज़ आईडी: 2218852) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Gujarati , Odia , Tamil , Telugu , Kannada