വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം ഇന്ത്യയുടെ കഥപറച്ചിൽ പൈതൃകവും 'വേവ്സ്' ദർശനവും പ്രദർശിപ്പിച്ചു.

प्रविष्टि तिथि: 26 JAN 2026 4:04PM by PIB Thiruvananthpuram
ഇന്ന് കർതവ്യ പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിന്റെ ചില നേർക്കാഴ്ചകൾ ഇതാ: 
 
"ഭാരത് ഗാഥ: ശ്രുതി, കൃതി, ദൃഷ്ടി" എന്ന ശീർഷകത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം , പുരാതന വാമൊഴി പാരമ്പര്യങ്ങളിൽ നിന്ന് സമകാലിക മാധ്യമങ്ങളിലേക്കും സിനിമയിലേക്കുമുള്ള ഇന്ത്യയുടെ യാത്രയെ അടയാളപ്പെടുത്തി. രാജ്യത്തിന്റെ സാംസ്കാരിക പരിണാമത്തെയും ആഗോള ഉള്ളടക്ക ശക്തികേന്ദ്രമായുള്ള പരിവർത്തന യാത്രയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
 
77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ, ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയിലെ നേതൃത്വം, നൂതനാശയങ്ങൾ, സാംസ്കാരിക നയതന്ത്രം എന്നിവയെ മുന്നോട്ട് നയിക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോമായി വേവ്സിനെ, നിശ്ചല ദൃശ്യത്തിൽ എടുത്തുകാണിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് കൊണ്ട്, പാരമ്പര്യത്തിന്റെയും ഭാവിപ്രതീക്ഷകളുടെയും ജീവസുറ്റ ആഖ്യാനം നിശ്ചലദൃശ്യത്തിന് മിഴിവേകി.
 
 
*****

(रिलीज़ आईडी: 2218832) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Odia , Tamil , Telugu , Kannada