പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 21 JAN 2026 9:24AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെ സഹോദരീസഹോദരന്മാർക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

തങ്ങളുടെ അർപ്പണബോധത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മണിപ്പൂരിലെ ജനങ്ങൾ ഇന്ത്യയുടെ പുരോഗതിയെ സമ്പന്നമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് കായികരംഗത്തോടുള്ള അഭിനിവേശവും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിയോടുള്ള അടുത്ത ബന്ധവും ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം കുറിച്ചു.

വരും കാലങ്ങളിൽ മണിപ്പൂർ വികസനത്തിന്റെ പാതയിൽ സ്ഥിരതയോടെ മുന്നേറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എന്റെ സഹോദരീസഹോദരന്മാർക്ക് ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. മണിപ്പൂരിൽ നിന്നുള്ള ജനങ്ങൾ ഇന്ത്യയുടെ പുരോഗതിയെ സമ്പന്നമാക്കുന്നു. കായികം, സംസ്കാരം, പ്രകൃതി എന്നിവയോടുള്ള ഈ സംസ്ഥാനത്തിന്റെ അഭിനിവേശം ശ്രദ്ധേയമാണ്. വരും കാലങ്ങളിലും സംസ്ഥാനം വികസനത്തിന്റെ പാതയിൽ മുന്നോട്ട് നീങ്ങട്ടെ.”


***********

-SK-

(रिलीज़ आईडी: 2216682) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada