പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

प्रविष्टि तिथि: 13 JAN 2026 10:52PM by PIB Thiruvananthpuram

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"പ്രസിഡന്റ് മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

വിവിധ മേഖലകളിലെ അടുത്ത സഹകരണത്താൽ അടയാളപ്പെടുത്തിയ ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിശ്വാസ്യതയും കരുത്തും ആവർത്തിച്ചുറപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷം ആചരിക്കുന്ന ഈ വേളയിൽ നവീകരണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക് നമ്മുടെ സഹകരണം വികസിക്കുന്നത് കാണുന്നത് പ്രോത്സാഹനജനകമാണ്. നിർണായക പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിനെ ഉടൻ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു. @EmmanuelMacron"

***

NK


(रिलीज़ आईडी: 2214386) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Kannada