ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ജിയുടെ ജന്മവാർഷികദിനത്തിൽ ശ്രീ അമിത് ഷാ അദ്ദേഹത്തിന് ആദരമർപ്പിച്ചു

प्रविष्टि तिथि: 05 JAN 2026 1:14PM by PIB Thiruvananthpuram

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ജിയുടെ ജന്മവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

X പ്ലാറ്റ്‌ഫോമിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചു: "ഊർജസ്വലനായ ദേശീയ നേതാവായ കല്യാൺ സിംഗ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ ആദരാഞ്ജലികൾ. ഉത്തർപ്രദേശിനെ കുറ്റകൃത്യങ്ങളിൽ നിന്നും സ്വതന്ത്രമാക്കിയതിന്റെ പ്രതീകമായ കല്യാൺ സിംഗ് ജി രാജ്യത്തിന്റെ പൈതൃകവും സാംസ്കാരിക അഭിമാനവും സംരക്ഷിക്കുന്നതിനുള്ള തത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല, തന്റെ പ്രത്യയശാസ്ത്ര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം അധികാരം ഉപേക്ഷിച്ചു. പൊതുജനക്ഷേമത്തിനും ജന സേവനത്തിനുമായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ എക്കാലവും അവിസ്മരണീയമായിരിക്കും "

*****


(रिलीज़ आईडी: 2211453) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada