പ്രധാനമന്ത്രിയുടെ ഓഫീസ്
ഐഎൻഎസ്‌വി കൗണ്ഡിന്യ ക്രൂവിന് പ്രധാനമന്ത്രിയുടെ പുതുവത്സരാശംസകൾ
प्रविष्टि तिथि:
31 DEC 2025 11:30PM by PIB Thiruvananthpuram
സമുദ്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya) സംഘം അയച്ചുനൽകിയ ചിത്രം ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സംഘത്തിന്റെ ആവേശത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യം 2026-ലേക്ക് കടക്കാനൊരുങ്ങുമ്പോൾ അവർക്ക് ഹൃദയംഗമമായ പുതുവത്സരാശംസകൾ നേരുകയും ചെയ്തു.
.'എക്സ്'ൽ ശ്രീ മോദി കുറിച്ചു:
"ഐഎൻഎസ്‌വി കൗണ്ഡിന്യ സംഘത്തിൽ നിന്ന് ഈ ചിത്രം ലഭിച്ചതിൽ അതീവ സന്തോഷം! അവരുടെ ഈ ആവേശം കാണുന്നത് ഏറെ ഹൃദ്യമാണ്. 2026-നെ വരവേൽക്കാൻ നാം ഒരുങ്ങുമ്പോൾ, ആഴക്കടലിലുള്ള ഐഎൻഎസ്‌വി കൗണ്ഡിന്യ സംഘത്തിന് എന്റെ പ്രത്യേക ആശംസകൾ നേരുന്നു. അവരുടെ തുടർന്നുള്ള യാത്രയും, സന്തോഷവും വിജയവും നിറഞ്ഞതാകട്ടെ."
@INSVKaundinya
***
SK
(रिलीज़ आईडी: 2210392)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada