ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്വാതന്ത്ര്യസമര സേനാനി ഷഹീദ് ഉദ്ധം സിംഗിൻ്റെ ജന്മവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

प्रविष्टि तिथि: 26 DEC 2025 11:25AM by PIB Thiruvananthpuram
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷികളായ രാജ്യവാസികൾക്ക് വേണ്ടി പ്രതികാരം ചെയ്യുന്നതിൽ അനശ്വര രക്തസാക്ഷി ഉദ്ധം സിംഗ് സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സ്വാതന്ത്ര്യസമര സേനാനി ഷഹീദ് ഉദ്ധം സിംഗിൻ്റെ  ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷികളായ രാജ്യവാസികൾക്ക് വേണ്ടി പ്രതികാരം ചെയ്യുന്നതിൽ അനശ്വര രക്തസാക്ഷി ഉദ്ധം സിംഗ് സമാനതകളില്ലാത്ത ധൈര്യവും വീര്യവും  പ്രകടിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
ഗദ്ദർ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ  ജ്വാല വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഉദ്ധം സിംഗ് ജി നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ  ധീരതയുടെ കഥകൾ  രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനത്തിൻ്റെ അക്ഷയമായ ഉറവിടമാണെന്നും അവരിൽ  മാതൃരാജ്യത്തോടുള്ള അഗാധമായ ഭക്തി വളർത്തിയെടുക്കുമെന്നും ശ്രീ ഷാ പറഞ്ഞു.

****


(रिलीज़ आईडी: 2208826) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu