പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വരുമാന പിന്തുണ, ദീർഘകാല ഗ്രാമീണ ഉൽപ്പാദനക്ഷമത എന്നിവയെ VB-G RAM G ആക്റ്റ് 2025 എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 24 DEC 2025 1:41PM by PIB Thiruvananthpuram

VB-G RAM G Act 2025, വരുമാന പിന്തുണ, ആസ്തി സൃഷ്ടിക്കൽ, കാർഷിക സ്ഥിരത, ദീർഘകാല ഗ്രാമീണ ഉൽപ്പാദനക്ഷമത എന്നിവയെ ഒരു വിട്ടുവീഴ്ച്ചയെന്നതിന് പകരം, ഒരു തുടർച്ചയായി എങ്ങനെ പരിഗണിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന ​ഗവൺമെന്റുകളുമായി വിപുലമായ കൂടിയാലോചനകൾ, സാങ്കേതിക വർക്ക്ഷോപ്പുകൾ, ഒന്നിലധികം പങ്കാളികളുടെ ചർച്ചകൾ എന്നിവ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു, ശ്രീ മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"ഈ അറിവ് പകരുന്ന ലേഖനത്തിൽ, കേന്ദ്രമന്ത്രി ശ്രീ @ChouhanShivraj വിശദീകരിക്കുന്നത്, VB-G RAM G ആക്റ്റ്, 2025 വരുമാന പിന്തുണ, ആസ്തി സൃഷ്ടിക്കൽ, കാർഷിക സ്ഥിരത, ദീർഘകാല ഗ്രാമീണ ഉൽപ്പാദനക്ഷമത എന്നിവയെ ഒരു വിട്ടുവീഴ്ച എന്നതിന് പകരം ഒരു തുടർച്ചയായി കണക്കാക്കുന്നു എന്നാണ്.

ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന ​ഗവൺമെന്റുകളുമായി വിപുലമായ കൂടിയാലോചനകൾ, സാങ്കേതിക വർക്ക്ഷോപ്പുകൾ, ഒന്നിലധികം പങ്കാളികളുടെ ചർച്ചകൾ എന്നിവ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു."

 

-SK-


(रिलीज़ आईडी: 2208142) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil , Telugu , Kannada