പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ ദൗത്യത്തിന്റെ ഭാഗമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.

प्रविष्टि तिथि: 23 DEC 2025 2:58PM by PIB Thiruvananthpuram

ഇന്ത്യയുടെ എഫ്‌ടിഎകൾ ഇന്ന് നികുതി ഇളവുകൾക്ക് അപ്പുറത്തേക്ക് പോകുന്നുവെന്നും, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ ദൗത്യത്തിന്റെ ഭാഗമാണെന്നും വിശദീകരിക്കുന്ന കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. "ഇന്ത്യ-ന്യൂസിലാൻഡ് എഫ്‌ടിഎ ഒരു ചരിത്ര നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറയുന്നു, കാരണം ഇത് ഇന്ത്യയിലെ, വനിതകളാൽ നയിക്കപ്പെടുന്ന ആദ്യത്തെ എഫ്‌ടിഎ ആണ്. ചർച്ചാ സംഘത്തിൽ ഏതാണ്ട് മുഴുവൻ പേരും സ്ത്രീകളാണ്", ശ്രീ മോദി പറഞ്ഞു. 

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ 'എക്സ്'ൽ കുറിച്ച കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ഇന്ത്യയിലെ എഫ്‌ടിഎകൾ ഇന്ന് നികുതി ഇളവുകൾക്ക് അപ്പുറത്തേക്ക് പോകുന്നുവെന്നും, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ ദൗത്യത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്ന ഉൾക്കാഴ്ച നൽകുന്ന ലേഖനത്തിൽ കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ വിശദീകരിക്കുന്നു.

ഇന്ത്യ-ന്യൂസിലാൻഡ് എഫ്‌ടിഎ ഒരു ചരിത്ര നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു, കാരണം ഇത് ഇന്ത്യയിലെ,വനിതകളാൽ നയിക്കപ്പെടുന്ന ആദ്യത്തെ എഫ്‌ടിഎ ആണ്. ചർച്ചാ സംഘത്തിൽ ഏതാണ്ട് മുഴുവൻ പേരും  സ്ത്രീകളാണ്."

***

SK


(रिलीज़ आईडी: 2207724) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Urdu , हिन्दी , Marathi , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Kannada