ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ. ഇത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന മോദി സര്‍ക്കാരിന്റെ വ്യാപാര നയതന്ത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
प्रविष्टि तिथि:
22 DEC 2025 7:58PM by PIB Thiruvananthpuram
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രശംസിച്ചു. മോദി സര്‍ക്കാരിന്റെ വ്യാപാര നയതന്ത്രം പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മോദി സര്‍ക്കാരിന്റെ വ്യാപാര നയതന്ത്രം പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുന്നതും ഇന്ത്യയിലെ നൂതനാശയക്കാര്‍, സംരംഭകര്‍, കര്‍ഷകര്‍, എം.എസ്.എം.ഇ കള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനകരമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായ ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ അഭിവൃദ്ധിയിലേക്കുള്ള പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പൗരകേന്ദ്രീകൃതമായ വിദേശനയം എപ്രകാരമാണ് ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
****
(रिलीज़ आईडी: 2207585)
आगंतुक पटल : 6