വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം DCID വഴി ഡിജിറ്റൽ, പ്രാദേശിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

प्रविष्टि तिथि: 18 DEC 2025 12:44PM by PIB Thiruvananthpuram
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്ര പദ്ധതിയാണ് ഡെവലപ്‌മെൻ്റ്   കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ഡിസെമിനേഷൻ (DCID). കേന്ദ്ര സർക്കാർ പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൗരന്മാരുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.

മഹാരാഷ്ട്ര, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള ഗ്രാമീണ, ഗോത്രവർഗ്ഗ, വിദൂര, നഗര പ്രദേശങ്ങളിലെ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.

മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (CBC), പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), ന്യൂ മീഡിയ വിംഗ് (NMW) എന്നീ മാധ്യമ യൂണിറ്റുകൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ-നഗര), ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ  പ്രചരിപ്പിക്കുന്നതിനായി സി.ബി.സി നിരവധി പൊതു മൾട്ടിമീഡിയ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.

ഡി.സി.ഐ.ഡി പദ്ധതിക്ക് കീഴിലുള്ള പ്രവർത്തനങ്ങളനുസരിച്ചുള്ള  ചെലവുകളുടെ വിശദാംശങ്ങൾ സി.ബി.സി യുടെ വെബ്‌സൈറ്റായ 
www.davp.nic.inൽ ലഭ്യമാണ്.

നടപ്പ് സാമ്പത്തിക വർഷത്തിൽ, ഡിജിറ്റൽ, പ്രാദേശിക വ്യാപ്തി കേന്ദ്രീകരിച്ചുള്ള ഒരു ആധുനിക മൾട്ടി-പ്ലാറ്റ്‌ഫോം ആശയവിനിമയ തന്ത്രം സ്വീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഈ പദ്ധതിയുടെ ഫലപ്രാപ്തി ഗണ്യമായി വർദ്ധിപ്പിച്ചു

ഡിജിറ്റൽ മീഡിയ രംഗത്തെ യുവജനങ്ങളിലേക്കും മറ്റ് ലക്ഷ്യമിടുന്ന ജനവിഭാഗങ്ങളിലേക്കും കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരുന്നതിനായി വിവിധ ഡിജിറ്റൽ ഔട്ട്‌റീച്ച് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ലക്ഷ്യബദ്ധമായ ആശയവിനിമയ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ 2023 ലെ ഡിജിറ്റൽ അഡ്വർടൈസ്‌മെൻ്റ്  പോളിസി പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.

ജൽഗാവ് പോലുള്ള പ്രദേശങ്ങളിൽ നടത്തുന്നവ ഉൾപ്പെടെയുള്ള എല്ലാ മാധ്യമ പ്രചാരണങ്ങളും, ക്ലയൻ്റ് മന്ത്രാലയങ്ങളുടെ ആവശ്യകതകൾക്കും അതത് പദ്ധതികളുടെ ഗുണഭോക്താക്കൾക്കും അനുസൃതമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (CBC)  ആസൂത്രണം ചെയ്യുന്നു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ 2025 ഡിസംബർ  17-ന് ലോക്‌സഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
 
GG
 
****

(रिलीज़ आईडी: 2205916) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Punjabi , Tamil , Telugu , Kannada