മന്ത്രിസഭ
azadi ka amrit mahotsav

ഹരിത ഊർജ്ജത്തിന് നിർണായകമായ ഗ്രാഫൈറ്റ്, സീസിയം, റുബീഡിയം, സിർക്കോണിയം ധാതുക്കളുടെ റോയൽറ്റി നിരക്കുകൾ യുക്തിസഹമാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

प्रविष्टि तिथि: 12 NOV 2025 8:26PM by PIB Thiruvananthpuram

സീസിയം, ഗ്രാഫൈറ്റ്, റുബീഡിയം, സിർക്കോണിയം എന്നിവയുടെ റോയൽറ്റി നിരക്ക് താഴെപ്പറയുന്ന രീതിയിൽ നിശ്ചയിക്കുന്നതിനും/പുതുക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി:

ധാതു

റോയൽറ്റി നിരക്ക്

സീസിയം

ഉൽപ്പാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന സീസിയം ലോഹത്തിന് ഈടാക്കാവുന്നത് സീസിയം ലോഹത്തിന്റെ ശരാശരി വിൽപ്പന വിലയുടെ (ASP) 2%

ഗ്രാഫൈറ്റ്

(i) എൺപത് ശതമാനമോ അതിൽ കൂടുതലോ സ്ഥിര കാർബൺ ഉപയോഗിച്ച്

(ii) എൺപത് ശതമാനത്തിൽ താഴെ സ്ഥിര കാർബൺ ഉപയോഗിച്ച്

ആഡ് വാലോറം അടിസ്ഥാനത്തിൽ ASP യുടെ 2%

ആഡ് വാലോറം അടിസ്ഥാനത്തിൽ ASP യുടെ 4%

 

2% of ASP  on ad valorem basis

 

4% of ASP on ad valorem basis

 

റൂബീഡിയം

ഉൽപ്പാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന റുബീഡിയം ലോഹത്തിന് ഈടാക്കാവുന്നത് റുബീഡിയം ലോഹത്തിന്റെ ശരാശരി വിൽപ്പന വിലയുടെ (ASP) 2%

സിർക്കോണിയം

ഉൽപ്പാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന സിർക്കോണിയം ലോഹത്തിന് ഈടാക്കാവുന്നത്
സിർക്കോണിയം ലോഹത്തിന്റെ 1% ASP 

 

കേന്ദ്ര മന്ത്രിസഭയുടെ മേൽപ്പറഞ്ഞ തീരുമാനം സീസിയം, റുബീഡിയം, സിർക്കോണിയം എന്നിവ അടങ്ങിയ ധാതു ബ്ലോക്കുകളുടെ ലേലം പ്രോത്സാഹിപ്പിക്കുന്നതിന്  സഹായിക്കും. ഈ ധാതുക്കളുടെ മാത്രമല്ല, അവയ്‌ക്കൊപ്പം കാണപ്പെടുന്ന ലിഥിയം, ടങ്സ്റ്റൺ, REES, നിയോബിയം തുടങ്ങിയ നിർണായക ധാതുക്കളുടെയും ഉപയോഗം ഇത് പ്രാപ്തമാക്കും. ഗ്രാഫൈറ്റിന് റോയൽറ്റി നിരക്കുകൾ ആനുപാതിക അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നത് എല്ലാ ഗ്രേഡുകളിലുമുള്ള ധാതുക്കളുടെ വിലയിൽ അതിനനുസരിച്ചുള്ള മാറ്റമുണ്ടാക്കും. ഈ ധാതുക്കളുടെ തദ്ദേശീയ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് ഇറക്കുമതിയും വിതരണ ശൃംഖലയിലെ ദുർബലതകളും കുറയ്ക്കുകയും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഗ്രാഫൈറ്റ്, സീസിയം, റുബീഡിയം, സിർക്കോണിയം എന്നിവ ഹൈടെക് ആപ്ലിക്കേഷനുകൾക്കും ഊർജ്ജ പരിവർത്തനത്തിനും പ്രധാനപ്പെട്ട ധാതുക്കളാണ്. 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിൽ (എംഎംഡിആർ ആക്ട്) പട്ടികപ്പെടുത്തിയിരിക്കുന്ന 24 നിർണായകവും തന്ത്രപരവുമായ ധാതുക്കളിൽ ഗ്രാഫൈറ്റും സിർക്കോണിയവും ഉൾപ്പെടുന്നു.

ഇലക്ട്രിക് വാഹന (ഇവി) ബാറ്ററികളിലെ ഒരു നിർണായക ഘടകമാണ് ഗ്രാഫൈറ്റ്, പ്രധാനമായും ആനോഡ് മെറ്റീരിയലായി പ്രവർത്തിക്കുന്നു, ഇത് ഉയർന്ന ചാലകതയും ചാർജ് ശേഷിയും പ്രാപ്തമാക്കുന്നു. എന്നിരുന്നാലും, ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്രാഫൈറ്റിന്റെ 60% ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ, രാജ്യത്ത് 9 ഗ്രാഫൈറ്റ് ഖനികൾ പ്രവർത്തിക്കുന്നുണ്ട്, കൂടാതെ 27 ബ്ലോക്കുകൾ വിജയകരമായി ലേലം ചെയ്തിട്ടുണ്ട്. കൂടാതെ, GSI, MECL എന്നിവ 20 ഗ്രാഫൈറ്റ് ബ്ലോക്കുകൾ ലേലം ചെയ്യും, ഏകദേശം 26 ബ്ലോക്കുകൾ പര്യവേക്ഷണത്തിലാണ്.

അസാധാരണമായ അപചയ പ്രതിരോധവും ഉയർന്ന താപനില സ്ഥിരതയും കാരണം ആണവോർജ്ജം, എയ്‌റോസ്‌പേസ്, ആരോഗ്യ സംരക്ഷണം, നിർമ്മാണം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന വൈവിധ്യതയുള്ള ഒരു ലോഹമാണ് സിർക്കോണിയം. സീസിയം പ്രധാനമായും ഹൈടെക് ഇലക്ട്രോണിക് മേഖലയിൽ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ആറ്റോമിക് ക്ലോക്കുകൾ, GPS സിസ്റ്റങ്ങൾ, മറ്റ് ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ, കാൻസർ തെറാപ്പി ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ മുതലായവയിൽ. ഫൈബർ ഒപ്റ്റിക്സ്, ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ മുതലായവയിൽ ഉപയോഗിക്കുന്ന സ്പെഷ്യാലിറ്റി ഗ്ലാസുകൾ നിർമ്മിക്കാൻ റുബിഡിയം ഉപയോഗിക്കുന്നു.

അടുത്തിടെ, നിർണായകമായ ധാതു ബ്ലോക്കുകൾക്കായുള്ള ആറാം ഘട്ട ലേലത്തിനായി കേന്ദ്ര ​ഗവൺമെന്റ് 2025 സെപ്റ്റംബർ 16 ന് NIT പുറപ്പെടുവിച്ചു. ഇതിൽ 5 ഗ്രാഫൈറ്റ് ബ്ലോക്കുകളും, 2 റുബീഡിയം ബ്ലോക്കുകളും, സീസിയം, സിർക്കോണിയം എന്നിവയുടെ ഓരോ ബ്ലോക്കും (വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്) അടങ്ങിയിരിക്കുന്നു. റോയൽറ്റി നിരക്കിന് കേന്ദ്ര മന്ത്രിസഭയുടെ ഇന്നത്തെ അംഗീകാരം ലേലക്കാർക്ക് അവരുടെ സാമ്പത്തിക ബിഡുകൾ യുക്തിസഹമായി ലേലത്തിൽ സമർപ്പിക്കാൻ സഹായിക്കും.

2014 സെപ്റ്റംബർ 1 മുതൽ ഗ്രാഫൈറ്റിന്റെ റോയൽറ്റി നിരക്ക്  ടൺ അടിസ്ഥാനത്തിൽ ഇത്ര രൂപ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിർണായകവും തന്ത്രപരവുമായ ധാതുക്കളുടെ പട്ടികയിലെ റോയൽറ്റി നിരക്ക് ടണ്ണിന് നിശ്ചയിച്ചിട്ടുള്ള ഒരേയൊരു ധാതുവാണിത്. കൂടാതെ, ഗ്രേഡുകളിലുടനീളമുള്ള ഗ്രാഫൈറ്റ് വിലകളിലെ വ്യതിയാനങ്ങൾ കണക്കിലെടുത്ത്, ഗ്രാഫൈറ്റിന്റെ റോയൽറ്റി ഇപ്പോൾ ആനുപാതിക അടിസ്ഥാനത്തിൽ ഈടാക്കാൻ തീരുമാനിച്ചു, അതിനാൽ വ്യത്യസ്ത ഗ്രേഡുകളിൽ റോയൽറ്റിയുടെ കാലാനുസൃത വർധന ധാതുവിന്റെ വിലയിലെ മാറ്റങ്ങളെ ആനുപാതികമായി പ്രതിഫലിപ്പിക്കുന്നതാകും. സമീപ വർഷങ്ങളിൽ, മിക്ക നിർണായക ധാതുക്കളുടെയും റോയൽറ്റി നിരക്കുകൾ 2% മുതൽ 4% വരെ പരിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

**** 

NK


(रिलीज़ आईडी: 2203202) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: Khasi , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada