വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

എഐ ബാൻഡ് ത്രിലോകുമായി പ്രസാർ ഭാരതി പങ്കാളിത്തം സ്ഥാപിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകൻ രാജ്യസഭയെ അറിയിച്ചു

प्रविष्टि तिथि: 12 DEC 2025 2:53PM by PIB Thiruvananthpuram
ആകാശവാണി, ദൂരദർശൻ അല്ലെങ്കിൽ അതിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ 'WAVES' എന്നിവയിൽ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിനായി പ്രസാർ ഭാരതി, 'ത്രിലോകം' എന്ന എഐ ജനറേറ്റഡ് മ്യൂസിക് ബാൻഡുമായി സഹകരിക്കുകയോ ഏതെങ്കിലും കരാറിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല.

ഈ വർഷത്തെ ദുർഗ്ഗാ നവരാത്രി ഉത്സവ വേളയിൽ ഏതാനും  എഐ-നിർമ്മിത ഭക്തിഗാനങ്ങൾ 'WAVES' ഒടിടി പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള പ്രസാർ ഭാരതി നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്തിരുന്നു.  ധനപരമായതോ ആവർത്തിച്ചുള്ളതോ ആയ പ്രതിബദ്ധതകളില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതായിരുന്നു ഇത്.

ശ്രീ എസ് നിരഞ്ജൻ റെഡ്ഡി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വാർത്താവിതരണ- പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് രാജ്യസഭയിൽ നൽകിയതാണ് ഈ വിവരങ്ങൾ.
 
 
SKY
*****
 

(रिलीज़ आईडी: 2203072) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Telugu , Kannada