ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ ചകുർക്കർ ജിയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു

प्रविष्टि तिथि: 12 DEC 2025 10:37AM by PIB Thiruvananthpuram

മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ ചകുർക്കർ ജിയുടെ നിര്യാണത്തിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

 

"മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ ചകുർക്കർ ജിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. നിരവധി പതിറ്റാണ്ടുകൾ നീണ്ടുനിന്ന പ്രവർത്തന കാലയളവിൽ, പൊതുകാര്യങ്ങളെക്കുറിച്ചുള്ള വിപുലമായ അറിവിനും സമർപ്പിത സേവനത്തിനും പാട്ടീൽ ജി പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു," എന്ന് 'എക്‌സിലെ' ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു.

***
 


(रिलीज़ आईडी: 2202775) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Tamil , Kannada