പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നേടിയ ശ്രദ്ധേയമായ പുരോഗതിയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 13 NOV 2025 4:30PM by PIB Thiruvananthpuram

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോർട്ട് 2025-ൽ പ്രതിഫലിക്കുന്നതുപോലെ, ക്ഷയരോഗത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ മുന്നേറ്റങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. 2015 മുതൽ ഇന്ത്യയിൽ ക്ഷയരോഗബാധിതരിൽ പ്രശംസനീയമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ആഗോളതലത്തിലെ ക്ഷയരോഗനിരക്കിന്റെ കുറവിലെ ഇരട്ടിയോളമാണിതെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു - ലോകത്ത് എവിടെയും കാണുന്ന ഏറ്റവും വലിയ കുറവുകളിൽ ഒന്നാണിത്. രാജ്യത്തുടനീളം ചികിത്സാ പരിധി വിപുലീകരിക്കൽ,  റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത  കേസുകളുടെ കുറവ്, ചികിത്സ വിജയനിരക്കിൽ സ്ഥിരമായ വർദ്ധനവ് എന്നിവയുടെ പ്രോത്സാഹജനകമായ പ്രവണതകൾ ഈ നേട്ടത്തിനൊപ്പം ഉണ്ടായതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു: 

“ഇന്ത്യയുടെ ക്ഷയരോഗത്തിനെതിരായ പോരാട്ടം ശ്രദ്ധേയമായ വേഗത കൈവരിക്കുന്നു. 2015 മുതൽ ഇന്ത്യയിൽ ക്ഷയരോഗബാധയിൽ പ്രശംസനീയമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ആഗോളതലത്തിൽ ക്ഷയരോഗനിരക്കിന്റെ ഇരട്ടിയാണെന്നും WHO യുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോർട്ട് 2025 എടുത്തുകാണിക്കുന്നു. ലോകത്ത് എവിടെയും കാണുന്ന ഏറ്റവും വലിയ കുറവുകളിൽ ഒന്നാണിത്. ചികിത്സാ ലഭ്യമാക്കുന്നതിന്റെ വിപുലീകരണം, റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കേസുകളുടെ കുറവ്, ചികിത്സ വിജയത്തിലെ തുടർച്ചയായ വർദ്ധനവ് എന്നിവ ഒരുപോലെ പ്രോത്സാഹജനകമാണ്. ഈ വിജയം കൈവരിക്കുന്നതിനായി പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ ഒരു ഇന്ത്യ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്!

https://www.pib.gov.in/PressReleasePage.aspx?PRID=2189415

@WHO

***

NK


( റിലീസ് ഐ.ഡി: 2201420) സന്ദര്‍ശക കൗണ്ടര്‍ : 57