പ്രധാനമന്ത്രിയുടെ ഓഫീസ്
അത്യന്താധുനിക മേഖലകളിൽ കോഗ്നിസന്റിന്റെ പങ്കാളിത്തം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
09 DEC 2025 9:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കോഗ്നിസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ രവി കുമാർ എസ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ രാജേഷ് വാര്യർ എന്നിവരുമായി ക്രിയാത്മക കൂടിക്കാഴ്ച നടത്തി.
അത്യന്താധുനിക മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റത്തിൽ കോഗ്നിസന്റ് നൽകുന്ന തുടർച്ചയായ പങ്കാളിത്തത്തെ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. നിർമിതബുദ്ധിയിലും നൈപുണ്യവികസനത്തിലുമുള്ള ഇന്ത്യൻ യുവാക്കളുടെ ശ്രദ്ധ, രാജ്യത്തിന്റെ സാങ്കേതികഭാവി രൂപപ്പെടുത്തുന്ന ഊർജസ്വലമായ സഹകരണത്തിനു വഴിയൊരുക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോഗ്നിസന്റിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“ശ്രീ രവി കുമാർ എസ്, ശ്രീ രാജേഷ് വാര്യർ എന്നിവരുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. അത്യന്താധുനിക മേഖലകളിലെ കോഗ്നിസന്റിന്റെ തുടർച്ചയായ പങ്കാളിത്തത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. നിർമിതബുദ്ധിയിലും നൈപുണ്യവികസനത്തിലുമുള്ള നമ്മുടെ യുവാക്കളുടെ ശ്രദ്ധ, മുന്നോട്ടുള്ള ഊർജസ്വലമായ സഹകരണത്തിനു മികച്ച അടിത്തറ പാകുകയാണ്.
@Cognizant
@imravikumars”
***
AT
(रिलीज़ आईडी: 2201264)
आगंतुक पटल : 5