വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2023-ലെ പ്രക്ഷേപണ സേവന (നിയന്ത്രണ) ബില്ലിൻ്റെ കരട് : കൂടിയാലോചനകൾ പൂർത്തിയായി
വിശാലവും സമഗ്രവുമായ കൂടിയാലോചനകളിൽ സർക്കാർ വിശ്വസിക്കുന്നുവെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ
प्रविष्टि तिथि:
05 DEC 2025 1:47PM by PIB Thiruvananthpuram
2023-ലെ പ്രക്ഷേപണ സേവന (നിയന്ത്രണ) ബില്ലിൻ്റെ (ബി.എസ്.ആർ. ബിൽ) കരട് 2023 നവംബർ 10-ന് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നും വിവിധ പങ്കാളികളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ശുപാർശകൾ എന്നിവ 2023 ഡിസംബർ 9 ക്ഷണിച്ചിരുന്നു. ഇത് പിന്നീട് 2024 ജനുവരി 15 വരെ നീട്ടി നൽകി.
മാധ്യമ, വിനോദ വ്യവസായ അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പങ്കാളികളിൽ നിന്ന് ലഭിച്ച വൈവിധ്യമാർന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 2024 ഒക്ടോബർ 15 വരെ സർക്കാർ വീണ്ടും നീട്ടി.
എല്ലാ പങ്കാളികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിശോധിച്ചതായി മന്ത്രി അറിയിച്ചു. വിപുലവും സമഗ്രവുമായ കൂടിയാലോചനകളിൽ സർക്കാർ വിശ്വസിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീ. സാകേത് ഗോഖലെയുടെ ചോദ്യത്തിന് മറുപടിയായി വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് രാജ്യസഭയിൽ സമർപ്പിച്ച വിവരമാണിത്.
*****
(रिलीज़ आईडी: 2199350)
आगंतुक पटल : 6