ആഭ്യന്തരകാര്യ മന്ത്രാലയം
മഹാനായ രാജ്യസ്‌നേഹിയും അനശ്വര രക്തസാക്ഷിയുമായ ഖുദിറാം ബോസിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
प्रविष्टि तिथि:
03 DEC 2025 11:40AM by PIB Thiruvananthpuram
മഹാനായ രാജ്യസ്‌നേഹിയും അനശ്വര രക്തസാക്ഷിയുമായ ഖുദിറാം ബോസിന് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മാതൃരാജ്യത്തോടുള്ള വീര്യവും ധീരതയും ത്യാഗവും ജീവിതത്തിലൂടെ പ്രതീകവല്‍ക്കരിച്ച ഖുദിറാം ബോസ് ഭാരതാംബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യുവജനങ്ങളെ സായുധ വിപ്ലവത്തിന് അണിചേര്‍ക്കുകയും ‘സ്വദേശി’യ്ക്കായി രാജ്യത്തെ ജനങ്ങളെ ഉണർത്തുകയും ചെയ്തുവെന്ന് ശ്രീ അമിത്ഷാ എക്സില്‍ കുറിച്ചു. എണ്ണമറ്റ വിപ്ലവകാരികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഖുദിറാം ബ്രിട്ടീഷ് സർക്കാരിൻ്റെ ഭീഷണികൾ മൂലം വിപ്ലവ പാതയിൽ നിന്ന് പിന്തിരിഞ്ഞില്ലെന്നും മാതൃരാജ്യത്തിനായി സന്തോഷത്തോടെ ജീവൻ ബലിനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്നതിന് ഖുദിറാം ബോസിന്റെ വീരഗാഥ യുവജനങ്ങള്‍ക്ക് വിലമതിക്കാനാവാത്ത പ്രചോദനത്തിന്റെ ഉറവിടമാണെന്നും ശ്രീ ഷാ പറഞ്ഞു.
SKY
***
(रिलीज़ आईडी: 2198079)
आगंतुक पटल : 4