പ്രധാനമന്ത്രിയുടെ ഓഫീസ്
BSF സേനാംഗങ്ങൾക്ക് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
01 DEC 2025 3:24PM by PIB Thiruvananthpuram
BSF സേനാംഗങ്ങൾക്ക് അവരുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തെയും BSF പ്രതീകപ്പെടുത്തുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ അവർ സേവനമനുഷ്ഠിക്കുന്നു. അവരുടെ ധീരതയ്‌ക്കൊപ്പം, അവരുടെ മനുഷ്യത്വപരമായ മനോഭാവവും എടുത്തുപറയേണ്ടതാണ്," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"BSF സ്ഥാപക ദിനത്തിൽ എല്ലാ സേനാംഗങ്ങൾക്കും എൻ്റെ ആശംസകൾ. ഇന്ത്യയുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും അത്യധികം പ്രൊഫഷണലിസത്തെയും BSF പ്രതീകപ്പെടുത്തുന്നു. അവരുടെ കർത്തവ്യബോധം മാതൃകാപരമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് അവർ സേവനമനുഷ്ഠിക്കുന്നത്. അവരുടെ ധീരതയ്‌ക്കൊപ്പം, അവരുടെ മനുഷ്യത്വപരമായ മനോഭാവവും എടുത്തുപറയേണ്ടതാണ്. നമ്മുടെ രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അവരുടെ പരിശ്രമത്തിൽ സേനയ്ക്ക് എൻ്റെ എല്ലാവിധ ആശംസകളും. @BSF_India"
***
NK
(रिलीज़ आईडी: 2196973)
आगंतुक पटल : 8