പ്രധാനമന്ത്രിയുടെ ഓഫീസ്
“KTS 4.0-യുടെ സാംസ്കാരിക രഥം 'ജെൻ സി' ഏറ്റെടുക്കുന്നു” — തമിഴ്‌നാട് മുതൽ കാശി വരെയുള്ള യാത്രയെ യുവാക്കൾ ഒരു 'സാംസ്കാരിക ആനന്ദ യാത്ര'യാക്കി മാറ്റുന്നു
തെരുവുനാടകങ്ങൾ മുതൽ റീൽ നിർമ്മാണം വരെ—കാശി തമിഴ് സംഗമത്തിന്റെ പുതിയ മുഖമായി 'ജെൻ സി' ഉയർന്നുവരുന്നു
प्रविष्टि तिथि:
30 NOV 2025 6:56PM by PIB Thiruvananthpuram
ഡിസംബർ 2-ന് ആരംഭിക്കുന്ന കാശി തമിഴ് സംഗമം 4.0-ന് തയ്യാറെടുക്കുമ്പോൾ 'ജെൻ സി'യിലുടനീളം ആവേശത്തിന്റെ ശക്തമായ ഒരു തരംഗം വ്യാപിക്കുന്നു. കാശിയും തമിഴ്‌നാടുമായി നിലനിൽക്കുന്ന പുരാതനമായ സാംസ്കാരിക-ഭാഷാ ബന്ധങ്ങളെ യുവതലമുറയുടെ ഊർജ്ജസ്വലതയുമായി ബന്ധിപ്പിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
നവംബർ 29-ന് കന്യാകുമാരിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ യാത്ര തിരിച്ച ആദ്യ സംഘത്തിൽ ധാരാളം 'ജെൻ സി' വിദ്യാർത്ഥികളാണ് ഉൾപ്പെട്ടത്. ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സജീവമായ സംഭാഷണങ്ങൾ, സർഗ്ഗാത്മക സഹകരണങ്ങൾ എന്നിവയാൽ നീണ്ട ട്രെയിൻ യാത്ര ഒരു സാംസ്കാരിക ആനന്ദ യാത്രയായി മാറി—ഇത് യുവജനങ്ങൾക്ക് അവിസ്മരണീയവും അർത്ഥവത്തായതുമായ ഒരനുഭവമായി.

ഈ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യുന്ന തമിഴ്‌നാട്ടുകാരിയായ അർച്ചന, കാശി തമിഴ് സംഗമം 4.0-ൽ പങ്കെടുക്കുന്നതിലെ ആവേശം പങ്കുവെച്ചു. നാട്ടിൽ അമ്പലങ്ങൾ സന്ദർശിക്കാൻ തനിക്ക് അപൂർവ്വമായി മാത്രമേ അവസരം ലഭിക്കാറുള്ളൂവെന്നും അതിനാൽ ഈ അവസരത്തെ ഒരു ദൈവിക അനുഗ്രഹമായാണ് കാണുന്നതെന്നും അവർ പറഞ്ഞു. കാശിയുടെ സമ്പന്നമായ ആത്മീയ-സാംസ്കാരിക പൈതൃകം ആദ്യമായി അനുഭവിക്കാൻ അവർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
യു.പി.എസ്.സി.ക്ക് തയ്യാറെടുക്കുന്ന തിരുപ്പൂരുകാരിയായ വിദ്യാർത്ഥിനി മാലതി പറഞ്ഞത്, തമിഴ്‌നാടും കാശിയും തമ്മിൽ ആഴത്തിലുള്ള ആത്മീയബന്ധമുണ്ടെന്നും അത് മാണിക്കവാസഗർ പോലുള്ള സന്യാസിമാരാൽ നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്നതാണെന്നുമാണ്. കാശി തമിഴ് സംഗമം ആ ബന്ധത്തെ ആധുനികവും ചലനാത്മകവുമായ രൂപത്തിൽ ശക്തിപ്പെടുത്തുന്നുവെന്നും കാശി സന്ദർശിക്കുന്നത് തനിക്ക് അഭിമാന നിമിഷമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കാശിയിലെ ഘാട്ടുകളിലും സർവകലാശാലാ ക്യാമ്പസുകളിലുമായി നടക്കുന്ന പരിപാടിക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ 'ജെൻ സി'യുടെ ഊർജ്ജസ്വലമായ പങ്കാളിത്തത്താൽ സജീവമായി. 'റൺ ഫോർ കെ.ടി.എസ്. 4.0' പോലുള്ള പരിപാടികൾ ധാരാളം യുവാക്കളെ ആകർഷിച്ചു. അവർ ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വരാനിരിക്കുന്ന സാംസ്കാരിക ഉത്സവത്തെക്കുറിച്ച് അവബോധം നൽകാനും സഹായിച്ചു.
വിശ്വനാഥ ക്ഷേത്ര പരിസരത്തും വിവിധ ഘാട്ടുകളിലുമായി അരങ്ങേറിയ തെരുവുനാടകങ്ങൾ, കാശിയും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം പുതിയതും കലാപരവുമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് 'ജെൻ സി'യുടെ സർഗ്ഗാത്മകമായ ആവിഷ്‌കാരം വിളിച്ചോതി. റീൽ നിർമ്മാണ മത്സരങ്ങൾ ആവേശം വർദ്ധിപ്പിച്ചു, യുവ ക്രിയേറ്റർമാർ പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു—ഇത് രാജ്യമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ ആകാംഷയും പങ്കാളിത്തവും ഉണർത്തി.
ഈ വർഷത്തെ കാശി തമിഴ് സംഗമം 4.0-യുടെ പ്രമേയം "തമിഴ് പഠിക്കാം – തമിഴ് കർക്കളം" എന്നതാണ്. ഇത് ഭാഷയെയും സംസ്കാരത്തെയും ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിടുന്നു. 'ജെൻ സി'യുടെ സജീവമായ പങ്കാളിത്തം ഈ പ്രമേയത്തിന് കൂടുതൽ പ്രാധാന്യവും സ്വാധീനവും നൽകുന്നു.
***
AT
(रिलीज़ आईडी: 2196754)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
हिन्दी
,
English
,
Manipuri
,
Gujarati
,
Urdu
,
Bengali
,
Assamese
,
Telugu
,
Kannada
,
Marathi
,
Punjabi