പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ യാത്ര പ്രതിഫലിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 26 NOV 2025 1:50PM by PIB Thiruvananthpuram

ഭരണഘടനാ അസംബ്ലി രൂപപ്പെടുത്തിയതും കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളാൽ സമ്പന്നവുമായ നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ യാത്ര പ്രതിഫലിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 2047 ഓടെ ഇന്ത്യയെ ഒരു ആത്മനിർഭരവും (സ്വയംപര്യാപ്തവും)  ആത്മവിശ്വാസമുള്ളതുമായ വികസിത ഭാരതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉത്തമ വഴികാട്ടിയായി ഭരണഘടന പ്രവർത്തിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ 'എക്സി'ലെ  കുറിപ്പിന് മറുപടിയായി, PMO ഇന്ത്യ ഹാൻഡിൽ കുറിച്ചു :

"ഈ ഉൾക്കാഴ്ചയുള്ള ലേഖനത്തിൽ, ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ ശ്രീ @ombirlakota, ഭരണഘടനാ അസംബ്ലി രൂപപ്പെടുത്തിയതും കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളാൽ സമ്പന്നവുമായ നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ യാത്രയെക്കുറിച്ച് പ്രതിപാദിക്കുന്നു.

2047 ഓടെ ഇന്ത്യയെ ഒരു ആത്മനിർഭരവും ആത്മവിശ്വാസമുള്ളതുമായ വികസിത ഭാരതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉത്തമ വഴികാട്ടിയായി ഭരണഘടന പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ഇതിൽ എടുത്തുകാണിക്കുന്നു."

***

AT


(Release ID: 2194631) Visitor Counter : 5