രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥകളും പഴങ്കഥകളും ജീവസുറ്റതാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് മണിപ്പൂരി ഡോക്യുമെന്ററി സിനിമ 'ബാറ്റിൽഫീൽഡ്'.
ഈ വർഷത്തെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഹംസഫർ എന്ന മറാത്തി സിനിമയും, ബാറ്റിൽഫീൽഡ് എന്ന മണിപുരി സിനിമയും നോൺ-ഫീച്ചർ വിഭാഗത്തിൽ ശ്രദ്ധ നേടി. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും അഭിനേതാക്കളും ഇന്ന് നടന്ന പത്രസമ്മേളനത്തിൽ അവരുടെ സൃഷ്ടികൾക്ക് പിന്നിലെ കഥകൾ പങ്കുവെക്കുകയും, ഈ സിനിമകൾക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ശരിയായ സ്വാധീനത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയും ചെയ്തു.

ബാറ്റിൽഫീൽഡ് എന്ന സിനിമ പൂർത്തിയാക്കാൻ പത്ത് വർഷത്തോളം വേണ്ടിവന്നു എന്ന് സംവിധായകൻ ബോറുൺ തോക്ചോം പറഞ്ഞു. മണിപ്പൂരികൾ എല്ലാവരും തന്നെ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ കഥകൾ കേട്ടാണ് വളർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ യുദ്ധക്കളങ്ങളിൽ ഒന്നായിരിക്കാം മണിപ്പൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, ഈ ഓർമ്മകൾ രേഖപ്പെടുത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു, പ്രത്യേകിച്ച് പുസ്തകങ്ങളിലും മാധ്യമ കവറേജുകളിലും അടക്കം ശരിയായ രേഖകളുടെ അഭാവത്തിൽ. പ്രദേശത്തെ പൂർവ്വികരുടെ കഥ ആധികാരികതയോടെയും ആദരവോടെയും പറയേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

ശക്തവും പ്രതിധ്വനിപ്പിക്കുന്നതുമായ പ്രമേയമുള്ള ഒരു സിനിമ തിരഞ്ഞെടുത്തതിന് ബാറ്റിൽഫീൽഡ് എന്ന സിനിമയുടെ നിർമ്മാതാവായ മൻജോയ് ലൂറമ്പം, സഹനിർമ്മാതാവായ ഡോ. രാധേശ്യാം ഓയിനം എന്നിവർ ഐഎഫ്എഫ്ഐ സംഘാടക സമിതിക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. ബാറ്റിൽഫീൽഡിന് അതിൻ്റെതായ ഒരു പ്രാധാന്യമുണ്ടെന്നും ഈ കഥകൾ സംരക്ഷിക്കുന്നതിലും ഭാവി തലമുറകൾക്ക് കൈമാറുന്നതിലും ഈ സിനിമ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

തൻ്റെ കുട്ടിക്കാലത്ത് സ്വന്തം വീട്ടിൽ നടന്ന ഒരു സംഭവമാണ് കഥയ്ക്ക് പ്രചോദനമായതെന്ന് ഹംസഫർ എന്ന സിനിമയുടെ സംവിധായകൻ അഭിജിത് അരവിന്ദ് ദാൽവി പറഞ്ഞു. ചെറുപ്പത്തിൽ, മുത്തച്ഛൻ്റെ റേഡിയോ ട്രാൻസിസ്റ്റർ മറച്ചുവെച്ച്, മുത്തച്ഛൻ അതില്ലാതെ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചു. ആ ഉപകരണത്തോട് അദ്ദേഹത്തിന് അമിതമായ അടുപ്പമുണ്ടെന്ന് കരുതി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അതിനു പിന്നിൽ താനാണെന്ന് അമ്മ കണ്ടെത്തുകയും തന്നെ ശകാരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ട്രാൻസിസ്റ്റർ മുത്തച്ഛന് തിരികെ ലഭിച്ചു. വർഷങ്ങൾക്ക് ശേഷം, വീണ്ടും അതേ ട്രാൻസിസ്റ്റർ കാണാനിടയായതാണ് ഈ സിനിമയ്ക്കുള്ള ആശയം ജനിപ്പിച്ചത്.

സിനിമയിലെ എല്ലാ ശബ്ദങ്ങളും റേഡിയോയിലൂടെ മാത്രമേ കേൾക്കാൻ സാധിക്കു എന്ന് ദാൽവി വിശദീകരിച്ചു - അഭിനേതാക്കളാരും തന്നെ നേരിട്ട് സംസാരിക്കുന്നില്ല - കഥയിൽ ട്രാൻസിസ്റ്റർ വഹിക്കുന്ന വൈകാരിക അടുപ്പത്തെയും ആഖ്യാന പ്രാധാന്യത്തെയും ഇത് പ്രതീകപ്പെടുത്തുന്നു. ഒരു മാധ്യമം എന്ന നിലയിലും ഒരു സഹചാരി എന്ന നിലയിലും റേഡിയോയുടെ പങ്ക് മുത്തച്ഛന് ട്രാൻസിസ്റ്റർ നഷ്ടപ്പെട്ടപ്പോൾ പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
****
Release ID:
2194170
| Visitor Counter:
4