പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ, ഓസ്ട്രേലിയ, കാനഡ ഗവണ്മെന്റുകളുടെ സംയുക്ത പ്രസ്താവന.

Posted On: 22 NOV 2025 9:21PM by PIB Thiruvananthpuram

ഇന്ത്യയും ഓസ്‌ട്രേലിയയും കാനഡയും ഇന്ന്, ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തം എന്ന പേരിൽ ഒരു പുതിയ ത്രിരാഷ്ട്ര സാങ്കേതികവിദ്യാ, നവീകരണ പങ്കാളിത്തത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു.

നിലവിലുള്ള ഉഭയകക്ഷി സംരംഭങ്ങൾക്ക് പൂരകമായി, നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണം ശക്തിപ്പെടുത്താൻ മൂന്ന് കക്ഷികളും സമ്മതിച്ചു.

ഈ ഉദ്യമം മൂന്ന് രാജ്യങ്ങളുടെയും സ്വാഭാവികമായ കരുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹരിത ഊർജ്ജ നവീകരണത്തിനും നിർണ്ണായക ധാതുക്കൾ ഉൾപ്പെടെ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്യും. ഇത് ഈ രാജ്യങ്ങളുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള അതത് രാജ്യങ്ങളുടെ അഭിലാഷവും തന്ത്രപരമായ സഹകരണവും വർദ്ധിപ്പിക്കുകയും സുരക്ഷിതവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഭാവിക്കായി വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.  പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിത ബുദ്ധി വികസനവും അതിന്റെ വൻതോതിലുള്ള സ്വീകാര്യതയും പങ്കാളിത്തം പരിശോധിക്കും.

ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2026-ൻ്റെ ആദ്യ പാദത്തിൽ ഉദ്യോഗസ്ഥർ യോഗം ചേരണമെന്നും രാജ്യങ്ങൾ തീരുമാനിച്ചു.

**** 

 


(Release ID: 2193086) Visitor Counter : 8