പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു

കൃഷി, നവീകരണം, സുസ്ഥിരത എന്നിവയോടുള്ള കർഷകരുടെ അഭിനിവേശം ശ്രദ്ധേയമാണ്: പ്രധാനമന്ത്രി

നെൽകൃഷി രംഗത്ത് തമിഴ്‌നാട് നടത്തിയ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ സമാനതകളില്ലാത്തതാണ്: പ്രധാനമന്ത്രി

വൃത്തിയുള്ള ഗ്രാമങ്ങൾക്കും കാര്യക്ഷമമായ കന്നുകാലി സംരക്ഷണത്തിനുമുള്ള ഗുജറാത്തിന്റെ 'കന്നുകാലി ഹോസ്റ്റൽ' ആശയം പ്രധാനമന്ത്രി എടുത്തുകാട്ടി

Posted On: 20 NOV 2025 12:16PM by PIB Thiruvananthpuram

 

ഇന്നലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-നിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. പ്രകൃതി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ അഭിവാദ്യം ചെയ്ത ശ്രീ മോദി, വാഴയുടെ ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുകയും വാഴയുടെ അവശിഷ്ടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഇനങ്ങളും വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണെന്ന് കർഷകൻ വിശദീകരിച്ചു. ഇന്ത്യയിലുടനീളം അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു, കർഷകൻ അത് സ്ഥിരീകരിച്ചു. കർഷക ഉൽ‌പാദക സംഘടനകൾ (എഫ്‌പി‌ഒകൾ) വഴിയും വ്യക്തിഗത ദാതാക്കൾ വഴിയും അവർ മുഴുവൻ തമിഴ്‌നാടിനെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് കർഷകൻ കൂട്ടിച്ചേർത്തു. അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും ഇന്ത്യയിലുടനീളമുള്ള പ്രാദേശിക വിപണികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണെന്നും കർഷകൻ അറിയിച്ചു. ഓരോ എഫ്‌പി‌ഒയിലും എത്ര പേർ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ഏകദേശം ആയിരം വ്യക്തികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കർഷകൻ മറുപടി നൽകി. പ്രധാനമന്ത്രി ഇത് അംഗീകരിച്ചു. വാഴക്കൃഷി ഒരു പ്രദേശത്ത് മാത്രമായിട്ടാണോ അതോ മറ്റ് വിളകളുമായി ഇടകലർത്തിയാണോ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. വിവിധ മേഖലകൾ വ്യത്യസ്തവും തനതായതുമായ ഉൽപ്പന്നങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നും അവർക്ക് ഭൗമസൂചികാ പദവി ലഭിച്ച ഉൽപ്പന്നങ്ങളുണ്ടെന്നും കർഷകൻ വ്യക്തമാക്കി. 

ബ്ലാക്ക് ചായ, ടീ, വൈറ്റ് ടീ, ഊലോങ് ടീ, ഗ്രീൻ ടീ എന്നിങ്ങനെ നാല് തരം ചായകളുണ്ടെന്ന് മറ്റൊരു കർഷക വിശദീകരിച്ചു. ഊലോങ് ചായ 40% ഫെർമെൻ്റ് (പുളിപ്പിച്ചത്) ചെയ്തതാണെന്ന് അവർ വിശദീകരിച്ചു. വൈറ്റ് ചായയ്ക്ക് ഇക്കാലത്ത് ഗണ്യമായ വിപണിയുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു, കർഷക അത് അംഗീകരിച്ചു. പല സീസണുകളിലായി പ്രകൃതി കൃഷിയിലൂടെ വളർത്തിയ വഴുതന, മാമ്പഴം തുടങ്ങിയ വിവിധതരം പച്ചക്കറികളും പഴങ്ങളും കർഷകർ പ്രദർശിപ്പിച്ചു.

തുടർന്ന് പ്രധാനമന്ത്രി ശ്രീ മോദി മുരിങ്ങക്കായയിലേക്ക് വിരൽ ചൂണ്ടി, ഈ ഉൽപ്പന്നത്തിന് നിലവിൽ ശക്തമായ വിപണി സാന്നിധ്യമുണ്ടോ എന്ന് ചോദിച്ചു, കർഷകൻ അതെ എന്ന് മറുപടി നൽകി. ശ്രീ മോദി അതിന്റെ ഇലകളുടെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുരിങ്ങ ഇലകൾ സംസ്കരിച്ച് പൊടിയാക്കി കയറ്റുമതി ചെയ്യാറുണ്ടെന്ന് കർഷകൻ വിശദീകരിച്ചു. ഇക്കാലത്ത് മുരിങ്ങ പൊടിക്ക് ഉയർന്ന ഡിമാൻഡുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും കർഷകൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഏതൊക്കെ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഉൽപ്പന്നം ഇറക്കുമതി ചെയ്യുന്നതെന്ന് ശ്രീ മോദി അന്വേഷിച്ചു. പ്രധാന വിപണികളിൽ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കർഷകൻ മറുപടി നൽകി.

തുടർന്ന്, പ്രദർശനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ജിഐ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നതായും അതിൽ കുംഭകോണത്തെ വെറ്റിലയും മധുരയിലെ മുല്ലപ്പൂവും ഉൾപ്പെടെ 25 ഇനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതായും കർഷകൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിപണി വ്യാപ്തിയെക്കുറിച്ച് ശ്രീ മോദി ചോദിച്ചപ്പോൾ, ഇന്ത്യയിലുടനീളം ഈ ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും തമിഴ്‌നാട്ടിലെ എല്ലാ ചടങ്ങുകളിലും ഇവ പ്രധാനമായും ഉപയോഗിക്കാറുണ്ടെന്നും കർഷകൻ മറുപടി നൽകി. വാരണാസിയിൽ നിന്നുള്ള ആളുകളും ഈ വെറ്റില വാങ്ങുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ കർഷകൻ അതെയെന്ന് സ്ഥിരീകരിച്ചു

ഉത്പാദന വർധനവിനെക്കുറിച്ച് ശ്രീ മോദി ചോദിച്ചപ്പോൾ, നിലവിൽ നൂറിലധികം ഉൽപ്പന്നങ്ങളുണ്ടെന്നും അതിൽ തേൻ ഒരു പ്രധാന ഇനമാണെന്നും കർഷകൻ മറുപടി നൽകി. തുടർന്ന് ,പ്രധാനമന്ത്രി വിപണി സാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോൾ, ആവശ്യകത വളരെ കൂടുതലാണെന്നും തങ്ങളുടെ തേൻ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തുന്നുണ്ടെന്നും കർഷകൻ സ്ഥിരീകരിച്ചു.

ചെറുധാന്യങ്ങൾക്ക് തുല്യമായ പോഷകമൂല്യമുള്ള ആയിരത്തോളം പരമ്പരാഗത നെല്ലിനങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് കർഷകർ പ്രധാനമന്ത്രിയെ അറിയിച്ചു. നെൽകൃഷിയിൽ തമിഴ്‌നാട് നടത്തിയ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ സമാനതകളില്ലാത്തതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. കയറ്റുമതി ചെയ്യുന്ന എല്ലാ നെല്ലും അരിയും അനുബന്ധ മൂല്യവർധിത ഉൽപ്പന്നങ്ങളും വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ കർഷകൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെക്കുകയും ചെയ്തു.

മറ്റൊരു കർഷകനുമായി സംവദിക്കവേ, യുവ കർഷകർ പരിശീലനത്തിനായി മുന്നോട്ട് വരുന്നുണ്ടോ എന്ന് ശ്രീ മോദി ചോദിച്ചു. ധാരാളം യുവാക്കൾ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് കർഷകൻ സ്ഥിരീകരിച്ചു. പിഎച്ച്ഡി നേടിയവർ ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തികൾക്ക് ഈ ജോലിയുടെ മൂല്യം മനസ്സിലാക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, അതിന്റെ ഗുണങ്ങൾ കാണുമ്പോൾ അവർ അതിനെ വിലമതിക്കാൻ തുടങ്ങുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുമ്പ് അത്തരം വ്യക്തികളെ വിചിത്രമായി കണക്കാക്കിയിരുന്നതായും എന്നാൽ ഇപ്പോൾ അവർ പ്രതിമാസം ₹2 ലക്ഷം സമ്പാദിക്കുന്നുണ്ടെന്നും അവരെ ഒരു പ്രചോദനമായി കാണുന്നുവെന്നും കർഷകൻ വിശദീകരിച്ചു. പ്രകൃതി കൃഷി പദ്ധതി പ്രകാരം 7,000 കർഷകരെയും 3,000 കോളേജ് വിദ്യാർത്ഥികളെയും പരിശീലിപ്പിച്ചതായി കർഷകൻ പറഞ്ഞു. അവരുടെ വിപണി പ്രവേശനത്തെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. അവർ നേരിട്ട് വിപണനം ചെയ്യുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുവെന്നും ഹെയർ ഓയിൽ, കൊപ്ര, സോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വഴി മൂല്യവർദ്ധനവ് നടത്തുകയും ചെയ്യുന്നുവെന്ന് കർഷകൻ മറുപടി നൽകി.

ഗുജറാത്തിലെ തന്റെ ഭരണകാലത്ത് "കന്നുകാലി ഹോസ്റ്റൽ" എന്ന ആശയം വികസിപ്പിച്ചെടുത്തത് ശ്രീ മോദി അനുസ്മരിച്ചു. ഗ്രാമത്തിലെ എല്ലാ കന്നുകാലികളെയും ഒരു പൊതു സൗകര്യത്തിൽ പാർപ്പിക്കുന്നതിലൂടെ ഗ്രാമം വൃത്തിയായിരിക്കുമെന്നും ഫലപ്രദമായ പരിപാലനത്തിന് ഒരു ഡോക്ടറും നാലോ അഞ്ചോ സപ്പോർട്ട് സ്റ്റാഫും മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ അംഗീകരിച്ചുകൊണ്ട്, ഈ സംവിധാനം ജീവാമൃതം വൻതോതിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും അത് അടുത്തുള്ള കർഷകർക്ക് വിതരണം ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

തമിഴ്നാട് ഗവർണർ ശ്രീ ആർ.എൻ. രവി, കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും സന്നിഹിതരായിരുന്നു.

 

Here are highlights from a very insightful interaction with farmers at the South India Natural Farming Summit in Coimbatore. Their passion for agriculture, innovation and sustainability is noteworthy. pic.twitter.com/GXacGtR1c2

— Narendra Modi (@narendramodi) November 20, 2025

 

***

***


(Release ID: 2192178) Visitor Counter : 5